ന്യൂഡല്‍ഹി•വിമാന ഇന്ധന വില(ATF) ആറു ശതമാനം വര്‍ധിപ്പിച്ചു. അന്താരാഷ്ട്ര നിരക്കുകള്‍ക്ക് അനുസരണമായാണ് വര്‍ധന. ആഗസ്റ്റ് മുതലുള്ള മൂന്നാമത്തെ തുടര്‍ച്ചയായ വര്‍ധനവാണിത്.
പുതിയ നിരക്കനുസരിച്ച് ഡല്‍ഹിയില്‍ ഒരു കിലോലിറ്റര്‍ എ.ടി.എഫിന് 53,045 രൂപയാകും. നേരത്തെയുള്ള നിരക്കായ 50,020 രൂപയില്‍ നിന്ന് 3025 രൂപയുടെ വര്‍ധന.
മൂന്നാമത്തെ തുടര്‍ച്ചയായ വര്‍ധനവാണിത്, സെപ്റ്റംബര്‍ 1 ന് 4 ശതമാനം ( കിലോലിറ്ററിന് 1910 രൂപ) വര്‍ധിപ്പിച്ചിരുന്നു.
പാചക വാതകത്തിന് 1.50 രൂപയും വര്‍ധിപ്പിച്ചിട്ടുണ്ട്. സബ്സിഡി ഒഴിവാക്കുന്നതിനായുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായുള്ള പ്രതിമാസ വര്‍ധനവിന്റെ ഭാഗമാണിത്. 14.2 കിലോ എല്‍.പി.ജിയ്ക്ക് 488.68 രൂപയാണ് ഡല്‍ഹിയിലെ പുതുക്കിയ വില.
Post Your Comments