Latest NewsCinemaMollywoodMovie SongsEntertainment

‘എന്റെ മെസഞ്ചറിൽ നിന്നും ലിങ്ക് എന്തെങ്കിലും ലഭിച്ചാൽ അത് തുറക്കരുതേ ; സുഹൃത്തുക്കൾക്ക് മുന്നറിയിപ്പുമായി നടി അമ്പിളി ദേവി

തന്റെ മെസഞ്ചറിൽ നിന്നും ലിങ്ക് എന്തെങ്കിലും ലഭിച്ചാൽ അത് തുറക്കരുതെന്നും നിങ്ങളുടെ ഫെയ്സ്ബുക്ക് ഐഡിയും അത് വഴി ഹാക്ക് ചെയ്യപ്പെടുമെന്നു മുന്നറിയിപ്പുമായി നടിയും നര്‍ത്തകിയുമായ അമ്പിളി ദേവി രംഗത്ത്. ചില സുഹൃത്തുക്കള്‍ക്ക് കഴിഞ്ഞ ദിവസം അമ്പിളി ദേവിയുടെ അക്കൌണ്ടില്‍ നിന്നും ചില ലിങ്കുകള്‍ മെസ്സഞ്ചറില്‍ ലഭിച്ചു. ഇത് തുറന്നവര്‍ക്ക് തങ്ങളുടെ പാസ്‌വേര്‍ഡ് നഷ്ടമായി. കൂടാതെ മറ്റൊരു സിസ്റ്റത്തില്‍ നിന്നും തങ്ങളുടെ ഫേസ് ബുക്ക്‌ ഓപ്പണ്‍ ചെയ്തതായുള്ള വിവരം ലഭിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തന്റെ ഫേസ് ബുക്ക്‌ ഹാക്ക് ചെയ്യപ്പെട്ട വിവരം നടി അറിഞ്ഞത്. ഉടന്‍ തന്നെ പരാതി നല്‍കിയെന്നും നടി പറയുന്നു.

കൂടാതെ IP: 1170213.53.17 എന്നാ ഐപി അഡ്രസ്സ് ഉപയോഗിച്ചാണ് ഹാക്കര്‍ തന്റെ ഫേസ് ബോക്ക് ഹാക്ക് ചെയ്തതെന്നും നടി പറയുന്നു

അമ്പിളി ദേവിയുടെ പോസ്റ്റ്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button