അഭിഭാഷകനു എതിരെ സുപ്രധാന മൊഴി. കൊല്ലപ്പെട്ട രാജീവിന്റെ മകന് അഖില്‍ അഭിഭാഷകനായ സി.പി ഉദയഭാനുവിനു എതിരെയാണ് മൊഴി നല്‍കിയത്. അഡ്വ. ഉദയഭാനുമായി ബന്ധപ്പെട്ട ഭൂമി ഇടപാടിന്റെ രേഖകള്‍ മകന് പോലീസിനു കൈമാറി. ഉദയഭാനുവിനു ഇതിനെക്കുറിച്ച് അറിയമായിരുന്നു എന്നു അഖില്‍. രാജീവിനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ജോണിയാണെന്നും മകന് അഖില്‍ മൊഴി നല്കി. ഇതിനു പുറമെ കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതികളില്‍ ഒരാളും സി.പി ഉദയഭാനുവിനു എതിരെ മൊഴി നല്‍കിയിട്ടുണ്ട്.
Post Your Comments