വേങ്ങര; വേങ്ങരയിലും കുറ്റിപ്പുറം ആവര്‍ത്തിക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കു വേണ്ടിയുള്ള പ്രചാരണ ഭാഗമായി പഞ്ചായത്തില്‍ സംഘടിപ്പിച്ച കുടുംബയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വേങ്ങരയില്‍ എല്‍ഡിഎഫിന്റെ താരപ്രചാരകന്‍ കൂടിയാണ് മന്ത്രി കെ.ടി ജലീല്‍. കുടുംബയോഗങ്ങളും, ഗൃഹ സന്ദര്‍ശനവും, പൊതുയോഗവും ഒക്കെയായി ഒക്ടോബര്‍ 9 വരെ ജലീല്‍ വേങ്ങരയിലുണ്ടാകും. വര്‍ഗീയതെയ്ക്കെതിരായ ചെറുത്തു നില്‍പ്പും ഒന്നേകാല്‍ വര്‍ഷത്തെ ഭരണ നേട്ടങ്ങളും ജനങ്ങള്‍ അംഗീകരിക്കുന്നതിന്റെ തെളിവാണ് എല്‍.ഡി.എഫ് യോഗങ്ങളിലെ ജനപങ്കാളിത്തമെന്നു അദ്ദേഹം പറഞ്ഞു.
വേങ്ങരയിലെ ജനസംഖ്യയില്‍ അഞ്ചില്‍ ഒന്ന് പ്രവാസികളാണ് . അത് മുന്നില്‍ കണ്ടാണ് പ്രസംഗം. കൂടുതല്‍ വോട്ടര്‍മാരുള്ള ചില വീടുകളില്‍ ജലീല്‍ നേരിട്ടെത്തി വോട്ടഭ്യര്‍ത്ഥിച്ചു. കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ അട്ടിമറിച്ച ജലീലിനെ ഇറക്കി ലീഗിന്റെ കോട്ടയായ വേങ്ങരയില്‍ സ്ഥാനം പിടിക്കാനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ്.
Post Your Comments