newsLatest NewsNewsFootballSports

അണ്ടര്‍-17 ലോകകപ്പ്; ബ്രസീലിയൻ അത്ഭുത പ്രതിഭ ഇന്ത്യയിലേക്കില്ല

മുംബൈ: ബ്രസീൽ ഫുട്‍ബോൾ ലോകത്തിലെ അദ്‌ഭുതബാലൻ വിനീഷ്യസ് ജൂനിയര്‍ ഫിഫ അണ്ടര്‍-17 ലോകകപ്പില്‍ കളിക്കാന്‍ ഇന്ത്യയിലേക്കില്ല. വിനീഷ്യസ് ഇന്ത്യയിലേക്ക് വരില്ലെന്ന് മീഡിയ മാനേജര്‍ ഗ്രിഗോറിയോ ഫെര്‍ണാണ്ടസ് സ്ഥിരീകരിച്ചു.

ടീമിന്റെ കിരീടപ്രതീക്ഷകള്‍ക്കാണ് മങ്ങലേല്‍പ്പിക്കുന്നത്.ബ്രസീലിന്റെ അടുത്ത നെയ്മര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന വിനീഷ്യസിന്റെ അഭാവം. ജൂനിയര്‍ താരമാണെങ്കിലും ഒരുതവണ സീനിയര്‍ ടീമില്‍ ഈ 17 വയസുകാരന്‍ കളിച്ചിട്ടുണ്ട്.

മാര്‍ച്ചില്‍ നടന്ന അണ്ടര്‍-17 ദക്ഷിണ അമേരിക്കന്‍ ചാമ്ബ്യന്‍ഷിപ്പില്‍ ഏഴുഗോളുകള്‍ നേടി ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായതോടെ വിനീഷ്യസ് ലോകശ്രദ്ധനേടുകയായിരുന്നു.

ബ്രസീല്‍ ക്ലബ് ഫ്ലമംഗോയുടെ മുന്നേറ്റനിരതാരമായ വിനീഷ്യസിനെ സ്വന്തമാക്കാന്‍ സ്പാനിഷ് ടീമായ റയല്‍ മഡ്രീഡ് ഈയിടെ 46 മില്യന്‍ യൂറോ ചെലവിട്ടിരുന്നു. അടുത്ത വര്‍ഷം ജൂലൈ മുതല്‍ കരാര്‍ പ്രാബല്യത്തില്‍ വരും. വിനീഷ്യസിന്റെ അഭാവം ഇന്ത്യൻ ഫുട്‍ബോൾ ആരാധകർക്ക് വൻ നഷ്ടമായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button