കൊച്ചി: ചാലക്കുടി പരിയാരത്ത് റിയൽ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലപാതകത്തില്‍ വഴിത്തിരിവ്. സംഭവത്തിൽ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ സി.പി.ഉദയഭാനുവിനെതിരേ ആരോപണവുമായി കൊല്ലപ്പെട്ട രാജീവിന്റെ സുഹൃത്തുക്കൾ. ഉദയഭാനുവിൽനിന്നു രാജീവിനു ഭീഷണിയുണ്ടായിരുന്നെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി രാജീവ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നെന്നും സുഹൃത്തുക്കൾ ആരോപിച്ചു.
പരാതിയെ കുറിച്ച് രാജീവിന്റെ സുഹൃത്തുക്കൾ പറയുന്നതിങ്ങനെ: പാലക്കാട് ജില്ലയിലെ ഒരു റിയൽ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ടാണ് ഉദയഭാനുവും രാജീവും ബന്ധപ്പെടുന്നത്. ഈ ഇടപാടുമായി ബന്ധപ്പെട്ട് 50 ലക്ഷം രൂപ ഉദയഭാനു അഡ്വാൻസ് തുകയായി രാജീവിനു നൽകിയിരുന്നു. എന്നാൽ ഈ ഇടപാട് നടന്നില്ല. രാജീവ് പണം തിരികെ നൽകിയതുമില്ല. ഇതേതുടർന്ന് സി.പി.ഉദയഭാനുവിൽനിന്നു ഭീഷണിയുണ്ടെന്നു കാട്ടി പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് രാജീവ് ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു.
Post Your Comments