തിരുവനന്തപുരം: നിര്‍മല്‍ കൃഷണ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് കേസിലെ മുഖ്യപ്രതി പോലീസ് പിടിയിൽ. കെ. നിര്‍മലിന്റെ ബന്ധുവും കമ്പനിയുടെ പങ്കാളിയുമായ ശ്രീകുമാറാണ് പോലീസ് പിടിയിലായത്. ഇയാളെ നാട്ടുകാര്‍ ചേര്‍ന്നാണ് പിടികൂടിയത്.
കേസിൽ നിര്‍മല്‍ അടക്കം 21 പ്രതികളാണ് ആകെയുള്ളത്. നേരത്തെ തമിഴ്നാട് പോലീസ് ഇതില്‍ രണ്ടു പേരെ പിടികൂടിയിരുന്നു. തട്ടിപ്പ് നടത്തിയത് നിര്‍മല്‍ കൃഷ്ണ നിധി ലിമിറ്റഡ് എന്ന പണമിടപാട് സ്ഥാപനവുമായി ബന്ധപ്പെട്ടാണ്. കേസ് അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ചും തമിഴ്നാട് പോലീസുമാണ്. ആയിരം കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് സൂചന.
Post Your Comments