ന്യൂഡല്‍ഹി: രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലാണെന്നും വളര്‍ച്ച നിരക്ക് കുറവാണെന്നും വാദിച്ച മുതിര്‍ന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹക്കെതിരെ കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി രംഗത്ത്. സാമ്പത്തിക വളര്‍ച്ച അളക്കുന്നതില്‍ യശ്വന്ത് സിന്‍ഹ പരാജയപ്പെട്ടെന്നും നഖ്വി.
യശ്വന്ത് സിന്‍ഹക്ക് ഈ മേഖലയില്‍ വര്‍ഷങ്ങളുടെ പരിജ്ഞാനമുണ്ടായിട്ടും ഇത്തവണ വേണ്ട രീതിയില്‍ മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് നഖ്വി പറഞ്ഞു. സ്വകാര്യചാനലുകള്‍ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇവിടെ നടക്കുന്നത് പഴയ ഇന്ത്യയും പുതിയ ഇന്ത്യയും തമ്മിലുള്ള കലഹമാണ്. എങ്കിലും ഇന്ത്യ വളരെ പോസിറ്റീവായ സ്ഥിതിയിലാണ് മുന്നേറുന്നതെന്നും നഖ്വി പറഞ്ഞു.
Post Your Comments