തിരുവനന്തപുരം: ഗുണ്ടാ ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശം.
ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ രഹസ്യമായി ശേഖരിച്ച് കൈമാറണമെന്നും ഡി.ജി.പി നിര്‍ദേശിച്ചിട്ടുണ്ട്. ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതില്‍ ശക്തമായ നടപടി പൊലീസിെന്റ ഭാഗത്തുനിന്നുണ്ടാകണം.
ചിലയിടങ്ങളില്‍ പൊലീസിെന്റ ഭാഗത്തുനിന്ന് ശക്തമായ നടപടിയുണ്ടാകുന്നില്ലെന്ന ആക്ഷേപങ്ങളും മാധ്യമ വാര്‍ത്തകളുമുണ്ട്. ആ സാഹചര്യത്തില്‍ ശക്തമായ ഇടപെടല്‍ പൊലീസിെന്റ ഭാഗത്തുനിന്നുണ്ടാകണം. ഗുണ്ടാ ആക്രമണങ്ങളുണ്ടായാല്‍ ഉടന്‍തന്നെ പൊലീസിെന്റ ഇടപെടലുണ്ടാകണം. അതിനു കാലതാമസമുണ്ടാകരുത്.
പൊലീസ്-ഗുണ്ടാ ബന്ധം സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പൊലീസ് മേധാവി ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ഗുണ്ട, മണല്‍, മാഫിയകളുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥരുണ്ടെന്നും അവര്‍ കാരണം പൊലീസ് സേനയുടെ അന്തസ്സ് ഇടിയുകയാണെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
Post Your Comments