മുംബൈ : പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം തുടങ്ങിയവയ്ക്ക് വേണ്ടിയാണ് ക്രൂഡ് ഓയില്‍ എത്തുന്നത്. അടുത്ത മാര്‍ച്ച് വരെ ഇതേപോലെ എട്ട് കപ്പലുകള്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് വേണ്ടി മാത്രമായി എത്തുമെന്ന് അമേരിക്കന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
അമേരിക്കയില്‍ ഉത്പാദിപ്പിക്കുന്ന ക്രൂഡോയില്‍ കൂടി വിപണിയില്‍ എത്തുന്നതോടെ ലോകവിപണിയില്‍ എണ്ണവില കുറയുമെന്നാണ് കരുതപ്പെടുന്നത്. ബാരലിന് ഏകദേശം രണ്ടുഡോളറിന്റെ വ്യത്യാസമാണ് ഇപ്പോള്‍ അമേരിക്കന്‍ ക്രൂഡിനുള്ളത്. നിലവില്‍ ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്. ദൂരക്കുറവും ഏറ്റവും അടുത്ത് ലഭിക്കുന്നുവെന്നതുമാണ് ഇതിന് കാരണം.
എന്നാല്‍ അമേരിക്കയില്‍ എണ്ണകയറ്റുമതി ലക്ഷ്യമിട്ട് തുറമുഖങ്ങള്‍ നവീകരിച്ചതോടെ കുറഞ്ഞ ചിലവില്‍ ക്രൂഡോയില്‍ കയറ്റുമതി ചെയ്യാന്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് സാധിക്കും. ഇത് ഒപെക് രാജ്യങ്ങളുടെ നിരക്കുകളുമായി മത്സരക്ഷമത ഉറപ്പുവരുത്താന്‍ അമേരിക്കയെ സഹായിക്കും.
ലോകത്തിലേറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യം ശക്തമാക്കുകയാണ് അമേരിക്കന്‍ കമ്പനികളുടെ ലക്ഷ്യം.
Post Your Comments