കോഴിക്കോട്: ജില്ലയിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് കളക്ടർ. പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
Read Also : പെൺകുട്ടിയുടെ ഫ്രണ്ട് റിക്വസ്റ്റും വീഡിയോ കോൾ ക്ഷണവും: തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്
നേരത്തെ, വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. ഇരുജില്ലകളിലെയും പിഎസ്സി അടക്കമുള്ള മുൻനിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും അധികൃതർ അറിയിച്ചു.
Read Also : കല്യാണത്തിന് പോയ യുവാവിന്റെ മൃതദേഹം ജനറല്‍ ആശുപത്രിയ്ക്ക് പിന്നില്‍: മുഖത്തും തലയിലും മുറിവ്, ദുരൂഹത
Post Your Comments