Latest NewsKeralaNews

തെരഞ്ഞെടുപ്പ്; പ്രചരണം സജീവമാക്കാനൊരുങ്ങി യൂത്ത് ലീഗ്

വേങ്ങര മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനം സജീവമാക്കാന്‍ യൂത്ത് ലീഗ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായുള്ള പ്രചാരണ പരിപാടികള്‍ ആവിഷ്കരിക്കാന്‍ നേതൃയോഗം വിളിച്ചു ചേര്‍ത്തു. തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് യൂത്ത് ലീഗ് സജീവമാകാത്തത് ചര്‍ച്ചയായ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നടപടി.

യൂത്ത് ലീഗിന്റെ സാരഥി പികെ ഫിറോസിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം നിരസിക്കപ്പെട്ടത് യൂത്ത് ലീഗിനെ നിരാശയിലാക്കിയിരുന്നു. ഈ അതൃപ്തി യുഡിഎഫിന്റെ പ്രചാരണ യോഗങ്ങളില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരെ കാണാത്ത അവസ്ഥയിലേയ്ക്ക് വരെ എത്തി. ഈ സാഹചര്യം കണക്കിലെടുത്താണ് ലീഗ് നേതൃത്വം ഇടപ്പെട്ടത്.

യൂത്ത് കോണ്‍ഗ്രസുമായി ചേര്‍ന്ന് യുവജന റാലി സംഘടിപ്പിക്കാനാണ് ഇപ്പോള്‍ യൂത്ത് ലീഗിന്റെ തീരുമാനം. കൂടാതെ സ്കൂള്‍ കുട്ടികളെ ഉള്‍ക്കൊള്ളിച്ച് സെല്‍ഫി വിത്ത് കാന്‍റിഡേറ്റ് എന്ന പരിപാടിയും സംഘടിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button