ഓണ്‍ലൈന്‍ ടാക്സികളിലെ ഷെയറിങ് അല്ലെങ്കില്‍ കാര്‍ പൂളിങ്ങ് എന്താണെന്ന് നോക്കാം. രാജ്യാന്തര തലത്തില്‍ മൂന്നുപേരാണ് കാര്‍ഷെയറിംഗില്‍ ഉള്‍പ്പെടുന്നത്.
ഇവിടെ സംഭവിക്കുന്നത് മുന്‍പരിചയമില്ലാത്ത നാലുപേര്‍ ഒരുമിച്ച് കാറില്‍ യാത്ര ചെയ്യുകയാണ് . ഇതിലെ ഒരാള്‍ എന്ന് പറയുന്നത് ഡ്രൈവറും കാറിന്റെ ഉടമയുമാണ്. മറ്റു മൂന്നു പേരാണു യാത്രക്കാര്‍. പലയിടങ്ങളില്‍ നിന്നും കാറില്‍ കയറുന്ന ഓരോരുത്തരും ഇറങ്ങുന്നത് വ്യത്യസ്ത സ്ഥലത്താണ്. മാത്രമല്ല, അഞ്ചോ ആറോ കിലോമീറ്റര്‍ യാത്ര ചെയ്യുമ്ബോള്‍ ഒറ്റയ്ക്കു യാത്ര ചെയ്യുന്നതിനേക്കാളും പണം ലാഭിക്കാവുന്ന ഒരു രീതിയും കൂടെയാണ് ഷെയറിങ്.
സാധാരണ കാറുകളുടെ കുറവ് അനുഭവപ്പെടുമ്ബോഴാണു കമ്ബനികള്‍ ഷെയര്‍ കാറിനെ പ്രോല്‍സാഹിപ്പിക്കുന്നത്. കൂടാതെ യാത്രയുടെ അവസാനം യാത്രക്കാര്‍ക്കു ഡ്രൈവറെയും തിരിച്ചു ഡ്രൈവര്‍ക്കു യാത്രക്കാരെയും പരസ്പരം വിലയിരുത്തി മാര്‍ക്കിടാനുള്ള അവസരവും ഓണ്‍ലൈന്‍ ടാക്സി കമ്പനികളുടെ ആപ്പുകള്‍ ഒരുക്കുന്നുണ്ട്.
Post Your Comments