ThrissurNattuvarthaLatest NewsKeralaNews

യുവതിയുടെ നഗ്നചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു : യുവാവ് അറസ്റ്റിൽ

മതിലകത്ത് താമസിക്കുന്ന കണ്ണൂർ ഇരിട്ടി സ്വദേശി മദനാലയം വീട്ടിൽ രഞ്ജിത്താണ് (39) അറസ്റ്റിലായത്

തൃശൂർ: യുവതിയുടെ നഗ്നചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. മതിലകത്ത് താമസിക്കുന്ന കണ്ണൂർ ഇരിട്ടി സ്വദേശി മദനാലയം വീട്ടിൽ രഞ്ജിത്താണ് (39) അറസ്റ്റിലായത്.

Read Also : ഭഗവൽസിങ്ങിന്റെ വീട്ടിൽ തങ്ങി ആയുർവേദ ചികിത്സ നടത്തിയ സിനിമാ പ്രവർത്തകരെ കുറിച്ച് അന്വേഷണം

മതിലകം സ്റ്റേഷൻ പരിധിയിലെ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ഏഴുവർഷത്തോളമായി ഇരുവരും അടുപ്പത്തിലായിരുന്നു. പ്രണയം തകർന്നതോടെയാണ് നഗ്നചിത്രം പ്രചരിപ്പിച്ചത്.

കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ഇ.ആർ. ബൈജു, മതിലകം എസ്.ഐമാരായ എം.വി. ഉണ്ണികൃഷ്ണൻ, സി.ടി. ക്ലീസൺ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button