Latest NewsnewsNewsIndia

കടം എഴുതി തള്ളണം; ആവശ്യവുമായി കർഷകർ റയിൽപ്പാത ഉപരോധിച്ചു

അമൃത്സര്‍: കടം എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് പഞ്ചാബിലെ നൂറുകണക്കിന് കര്‍ഷകര്‍ അമൃത്സര്‍-ദില്ലി റെയില്‍പ്പാത ഉപരോധിച്ചു. കിസാന്‍ സംഘര്‍ഷ് കമ്മിറ്റി (കെഎസ് സി) അംഗങ്ങളാണ് വെള്ളിയാഴ്ച ഉച്ചയോടെ അമൃത്സര്‍ അമ്ബല ഡിഎംയു ഉപരോധിച്ചത്.

അപ്രതീക്ഷിത പ്രതിഷേധത്തില്‍ ട്രെയിന്‍ യാത്രക്കാര്‍ വലഞ്ഞു. മണിക്കൂറുകളോളമാണ് യാത്രക്കാര്‍ പെരുവഴിയിലായത്.”ഞങ്ങള്‍ ആരെയും ബുദ്ധിമുട്ടിക്കാന്‍ ചെയ്തതല്ല, പക്ഷെ സര്‍ക്കാര്‍ ഞങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന് വോട്ട് ചെയ്യുകയാണെങ്കില്‍ കര്‍ഷകരുടെ ലോണുകള്‍ എഴുതി തള്ളുമെന്ന് ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ ഞങ്ങള്‍ക്ക് വാക്കുതന്നതാണ്.

എന്നാല്‍ അവര്‍ കബളിപ്പിക്കുകയാണുണ്ടായത്. കര്‍ഷകര്‍ മരിച്ചുവീഴുന്നു, കോണ്‍ഗ്രസ് അവരുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതുവരെ ഞങ്ങള്‍ പുറകോട്ട് പോകില്ല,” കെഎസ്സി വാക്താവ് ഹര്‍പ്രീത് സിംഗ് പറഞ്ഞു.

ആറു ദിവസമായി തുടരുന്ന ധര്‍ണ്ണയ്ക്ക് ശേഷമാണ് കര്‍ഷകര്‍ റെയില്‍ പാത ഉപരോധിച്ചത്. കഴിഞ്ഞ ജൂണിൽ ലുധിയാനയിൽ കർഷകർ കടം എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് ദേശീയപാത ഉപരരോധിച്ചിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button