ലക്നൗ: സിതാപുർ ജില്ലയിലെ മിസ്റിക്കിൽ ആശ്രമം നടത്തുന്ന ബാബ സിയാറാം ദാസ് എന്ന വിവാദ സന്യാസിയെ ദലിത് യുവതിയെ മാനഭംഗപ്പെടുത്തിയെന്ന പരാതിയെത്തുടർന്നു പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കൂട്ടാളികളായ ദശരഥ്, ആശിഷ് ശുക്ല, റിന്റു സിങ് എന്നിവർ ഒളിവിലാണ്.
ഇയാളുടെ ഉടമസ്ഥതയിലുള്ള ലോ കോളജിൽ ജോലിതേടി വന്ന പത്തൊൻപതുകാരിയെ എട്ടുമാസത്തോളം തടവിലാക്കി പീഡിപ്പിച്ചതായാണു പരാതി. യുവതി പോലീസിനെ വിളിച്ചറിയിക്കുകയും തുടർന്ന് അവർ സ്ഥലത്തെത്തിയാണ് രക്ഷപ്പെടുത്തിയത്.
കോളജ് മാനേജർ റിന്റു സിങ്ങിന്റെ അടുത്താണ് ഇതേ ജില്ലയിൽപെട്ട യുവതി ജോലിതേടി ആദ്യം എത്തിയത്. ഒപ്പം വന്ന ദശരഥും ശുക്ലയും 50,000 രൂപയ്ക്കു തന്നെ വിറ്റതാണെന്നു റിന്റു സിങ് പറഞ്ഞതായി യുവതി മൊഴിനൽകി.
Post Your Comments