Latest NewsKeralaNews

ഫേസ്ബുക്ക്‌ പ്രണയക്കെണി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ചു; സുഹൃത്തുക്കള്‍ക്കും കാഴ്ചവച്ചു

ആലപ്പുഴഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയംനടിച്ച് വശത്താക്കുകയും മദ്യം നല്‍കി പീഡിപ്പിച്ച ശേഷം സുഹൃത്തുക്കള്‍ക്ക് കാഴ്ചവയ്ക്കുകയും ചെയ്ത കേസില്‍ കാമുകന്‍ ഉള്‍പ്പടെ അഞ്ചുപേര്‍ അറസ്റ്റില്‍.

പെണ്‍കുട്ടിയുടെ കാമുകനും മുഖ്യപ്രതിയുമായ പട്ടണക്കാട് പഞ്ചായത്ത്‌ നാലാം വാര്‍ഡില്‍ ചക്കാലപ്പറമ്പ് വീട്ടില്‍ ഉണ്ണികൃഷ്ണന്‍ എന്ന അഖില്‍ കൃഷ്ണ (23), തുറവൂര്‍ പഞ്ചായത്ത്‌ കൊച്ചുപുത്തന്‍തറ ആന രാജേഷ്‌ എന്ന രാജേഷ്‌ (28) പട്ടണക്കാട് പുലരി നിലയത്തില്‍ ബിനു എന്ന ജിനദേവ് (29), വളമംഗലം പുത്തന്‍തറ കിഴക്കേനികര്‍ത്തില്‍ ബിനീഷ് (26) എന്നിവരാണ്‌ അറസ്റ്റിലയത്.

ഓട്ടോഡ്രൈവറായ അഖില്‍ കൃഷ്ണ ഫേസ്ബുക്ക്‌ വഴിയാണ് പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്നത്. തുടര്‍ന്ന് പട്ടണക്കാട്ടെ വീട്ടിലെത്തിച്ച് മദ്യം നല്‍കിയ ശേഷം പീഡിപ്പിച്ച ശേഷം സുഹൃത്തുക്കള്‍ക്കും കാഴ്ചവച്ചു. ഒരു വര്‍ഷത്തോളം പ്രതികള്‍ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി പെണ്‍കുട്ടി പോലീസിനോട് പറഞ്ഞിട്ടുണ്ട്. പീഡനത്തിനിരായ പെണ്‍കുട്ടി ഇപ്പോള്‍ നാലുമാസം ഗര്‍ഭിണിയാണ്.

ഗര്‍ഭിണിയായതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയെ മാതാവ് എറണാകുളത്തെ ഒരു ആതുരാലയത്തിലേക്ക് മാറ്റി. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി എത്തിയപ്പോള്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആലപ്പുഴ വനിതാ സെല്‍ എസ്ഐ ജെ ശ്രീദേവിയുടെ നേതൃത്വത്തില്‍ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.

സി.ഐ കെ.സജീവ്‌, എസ്.ഐ പി.ജി മധു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button