Latest NewsNewsIndiaTechnology

ഒടുവിൽ ദൂരദർശൻ ഭൂതല സംപ്രേക്ഷണത്തിൽ തീരുമാനം എടുത്തു

ന്യൂഡൽഹി : ഈ വർഷം അവസാനത്തോടെ ദൂരദര്‍ശന്‍ ഭൂതല സംപ്രേക്ഷണം പൂര്‍ണ്ണമായും നിർത്തുന്നു. പ്രസാര്‍ ഭാരതിയുടെ ഉന്നത തല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത് .നിലവില്‍ 1412 ഭൂതല ട്രാന്‍സ്മിറ്ററുകളിലൂടെയാണ് ദൂരദര്‍ശന്‍ ഭൂതല സംപ്രേക്ഷണം നടത്തുന്നത്.രാജ്യത്തെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന ലോ പവര്‍, ഹൈ പവര്‍ ട്രാന്‍സ്മിറ്ററുകളുടെ പരിപാലനവും അറ്റക്കുറ്റപ്പണികളും ഭീമമായ ചെലവ് വരുത്തുന്നതിനാലും, ഭൂതല ചാനലുകള്‍ കാണാന്‍ പ്രേക്ഷകര്‍ കുറഞ്ഞതിനാലുമാണ് സംപ്രേക്ഷണം പൂര്‍ണ്ണമായും അവസാനിപ്പിക്കുന്നത്.ഭൂതല സംപ്രേക്ഷണം അവസാനിപ്പിക്കാന്‍ നേരത്തെ ആലോചനയുണ്ടായിരുന്നെങ്കിലും ഔദ്യോഗിക തീരുമാനമെടുത്തിരുന്നില്ല.
2017ഓടെ രാജ്യത്തെ എല്ലാ ഭൂതല ട്രാന്‍സ്മിറ്ററുകളുടെയും പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് പ്രസാര്‍ ഭാരതി ട്വിറ്ററിലൂടെയാണ് വ്യക്തമാക്കിയത്.ഡിജിറ്റല്‍ യുഗത്തില്‍ ഡിടിഎച്ചുകളും, അത്യാധുനിക കേബിള്‍ നെറ്റ്വര്‍ക്കുകളും വ്യാപിച്ചതോടെയാണ് ഭൂതല സംപ്രേക്ഷണം നിര്‍ത്താന്‍ പ്രസാര്‍ ഭാരതി തീരുമാനിച്ചത്. ഘട്ടംഘട്ടമായി വിവിധ ട്രാന്‍സ്മിറ്ററുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തില്‍ തീരുമാനമായത്. പൂര്‍ണ്ണമായും ഡിജിറ്റല്‍ നെറ്റ്വര്‍ക്കിലേയ്ക്ക് മാറുന്ന ദൂരദര്‍ശന്‍ വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ച്‌ പുതിയ ചാനലുകള്‍ തുടങ്ങാനും ഉദ്ദേശമുണ്ട്. ഭൂതല സംപ്രേക്ഷണം നിർത്തുന്നതോടെ ഒരു ചരിത്രത്തിന് തന്നെയാണ് അവസാനം ആകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button