Latest NewsKeralaNews

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ സിപിഐഎം സംസ്ഥാന സമിതി

തിരുവനന്തപുരം: ഗുരുവായൂര്‍ ക്ഷേത്രദര്‍ശന വിവാദത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ സിപിഐഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം. വിവാദവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചത്. പാര്‍ട്ടിക്ക് അകത്തും പുറത്തും സംഭവത്തില്‍ വിമര്‍ശനമുയര്‍ന്നെന്ന് പരാമര്‍ശമുണ്ടായി.

അഷ്ടമി രോഹിണി ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ സംഭവത്തില്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പാര്‍ട്ടി നടപടിയില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ദേവസ്വം മന്ത്രിയായ താന്‍ ക്ഷേത്രാചാരങ്ങള്‍ പാലിക്കുക മാത്രമാണ് ചെയ്തതെന്ന് മന്ത്രി വിശദീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button