KeralaLatest NewsNews

ജയില്‍ മോചിതരായ 149 ഇന്ത്യാക്കാര്‍ ഇന്ന് നാട്ടിലെത്തും

തിരുവനന്തപുരം: ഷാര്‍ജയില്‍ തടവില്‍ കഴിയുന്ന മലയാളികളടക്കം 149 ഇന്ത്യക്കാര്‍ മോചിതരായി. ഷാര്‍ജ ഭരണാധികാരി ഡോ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് നടപടി. ചെറിയ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരാണ് മോചിതരായത്. മോചിപ്പിക്കപ്പെട്ടവരില്‍ ചിലര്‍ വ്യാഴാഴ്ചതന്നെ നാട്ടിലേക്കു തിരിച്ചു. ബാക്കിയുള്ളവര്‍ ഇന്ന് മടങ്ങുമെന്ന് ഷാര്‍ജ പൊലീസ് വ്യക്തമാക്കി.

ഷാര്‍ജയില്‍ ജോലിക്കു പോകുന്നവര്‍ക്ക് കേരളത്തില്‍ത്തന്നെ അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സ് ലഭ്യമാക്കുന്നതിനുളള നിര്‍ദേശം ഷാര്‍ജ ഭരണാധികാരി തത്വത്തില്‍ അംഗീകരിച്ചു. യു.എ.ഇ. നിയമങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ ഇതിനാവശ്യമായ ടെസ്റ്റ് ഷാര്‍ജ അധികാരികള്‍ കേരളത്തില്‍ നടത്തും.

ഇവരുടെ 36 കോടി രൂപയോളം വരുന്ന ബാധ്യതകള്‍ ഷാര്‍ജ ഭരണാധികാരി തന്നെ അടച്ചുതീര്‍ത്തു. ചെക്ക് കേസുകളിലും സിവില്‍ കേസുകളിലും കുടുങ്ങി മൂന്നു വര്‍ഷത്തിലേറെയായി ജയില്‍വാസം അനുഭവിക്കുന്നവരെ മോചിപ്പിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ഥന കണക്കിലെടുത്താണ് ഷെയ്ഖ് സുല്‍ത്താന്‍ ഇന്ത്യക്കാരുടെ മോചനം പ്രഖ്യാപിച്ചത്. ഈ പൊതുമാപ്പിന്റെ അടിസ്ഥാനത്തില്‍ 149 ഇന്ത്യക്കാര്‍ മോചിതരാകുമെന്ന് ഇരുവരും സംയുക്ത പ്രഖ്യാപനത്തില്‍ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button