തെന്നിന്ത്യയിലെ മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രധാന നടന്മാരില്‍ ഒരാളായിരുന്നു വില്ലുപുരം ചിന്നയ്യപ്പിള്ളൈ ഗണേശന്‍ എന്ന ശിവാജി ഗണേശന്‍.തമിഴകം കണ്ട മഹാ നടനായിരുന്നു അദ്ദേഹം. വൈദഗ്ധ്യവും വൈവിധ്യപൂർണ്ണവുമായ അനേകം വേഷങ്ങൾ കൈകാര്യം ചെയ്ത എ മഹാനടൻ നടികർ തിലകം പട്ടത്തിനു എന്തുകൊണ്ടും അനുയോജ്യനായിരുന്നു.അഞ്ച് ദശാബ്ദത്തോളം നീണ്ടുനിന്ന കലാജീവിതത്തിൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി 283 ചിത്രങ്ങളിൽ അഭിനയിച്ചു.1960 ൽ ഈജിപ്തിലെ കെയ്റോയിൽ നടന്ന ആഫ്രോ-ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്കാരം ഏറ്റു വാങ്ങിയ ആദ്യ തമിഴ് നടനായിരുന്നു അദ്ദേഹം.
അങ്ങനെ വിശേഷങ്ങളും നേടിയ പുരസ്‌കാരങ്ങളും പറഞ്ഞാൽ തീരുന്നതല്ല.എന്നാലിന്ന് ആ മഹാനടന് അദ്ദേഹം അർഹിക്കുന്ന ആദരവ് ലഭിക്കുന്നില്ല എന്ന പരാതിയുമായി എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ മകനും നടനുമായ പ്രഭുവും കുടുംബാംഗങ്ങളും. ജയലളിതയുടെ എറ്റവും വലിയ സ്വപ്നമായ ശിവാജി ഗണേശൻ്റെ സ്മാരകത്തിന് നിലവിലെ തമിഴ്നാട് സര്‍ക്കാര്‍ വിലകൽപിക്കുന്നില്ല എന്ന് ആരോപിച്ച് തമിഴ് നാട് സർക്കാരിന് പ്രഭുവും കുടുംബവും കത്തയച്ചിരിക്കുകയാണ്.
2001 ജൂലൈ 21നാണ് ശിവാജി ഗണേശൻ ഓർമയായത് .അദ്ദേഹത്തിൻ്റെ ജന്മദിനമായ ഒക്ടോബര്‍ ഒന്നിനാണ് അഡയാറിൽ സ്മാരക അനാച്ഛാദനം നടക്കുന്നത്.തമിഴ്നാട് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും തമിഴ്നാട് സിനിമ ചരിത്രത്തിലെ ഐതിഹാസിക നടനായ ശിവാജി ഗണേശൻ്റെ സ്മാരക ഉദ്ഘാടനത്തിന് എത്തുന്നില്ല എന്നത് ഏറെ വേദനാജനകമാണെന്നും തമിഴ് ഭാഷയുടെയും സംസ്കാരത്തിൻ്റെയും ഉയർച്ചയ്ക്ക് വേണ്ടി പരിശ്രമിച്ച അദ്ദേഹത്തെപ്പോലൊരു നടന്റെ സ്മാരക അനാച്ഛാദനം വളരെ ചെറിയൊരു പരിപാടിയായി നടത്തുന്നത് അദ്ദേഹത്തോടുള്ള അനാദരവാണെന്നും കത്തിൽ പ്രഭു ചൂണ്ടിക്കാട്ടുന്നു.
Post Your Comments