ന്യൂയോര്‍ക്ക്: അസാധു നോട്ടുകള്‍ മാറ്റിയെടുക്കാന്‍ പ്രവാസി ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കും ഇനിയൊരു അവസരം നല്‍കില്ലെന്നു വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. ന്യൂയോര്‍ക്കില്‍ നടന്ന ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇന്ത്യന്‍ ഒറിജിന്‍ (ജിഒപിഐഒ) പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിദേശകാര്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രവാസികള്‍ക്ക് അസാധു നോട്ടുകള്‍ മാറിയെടുക്കാന്‍ സര്‍ക്കാര്‍ നേരത്തെ അവസരം നല്‍കിയിരുന്നു. എന്നാല്‍ വിദേശ പൗരത്വമുള്ള ഇന്ത്യന്‍ വംശജര്‍ക്ക് ഇതിനുള്ള അവസരം നല്‍കിയിരുന്നില്ല. എങ്കിലും ഇനി ആര്‍ക്കും അസാധുനോട്ടുകള്‍ മാറ്റിവാങ്ങാനോ അക്കൗണ്ടുകളില്‍ നിക്ഷേപിക്കാനോ അവസരം നല്‍കില്ലെന്നുള്ള കാര്യം സുഷമ സ്വരാജ് വ്യക്തമാക്കി കഴിഞ്ഞു.
കൂടാതെ, ഗള്‍ഫില്‍ നിന്നും ജോലി നഷ്ടപ്പെട്ട് ഇന്ത്യയിലെത്തുന്ന പ്രവാസികള്‍ക്ക് രാജ്യത്ത് വ്യവസായങ്ങള്‍ തുടങ്ങാന്‍ വിവിധ മന്ത്രാലയങ്ങളുടെ സഹായങ്ങള്‍ ലഭിക്കുമെന്നും സുഷമാ സ്വരാജ് അറിയിച്ചു.
Post Your Comments