ബംഗളൂരു: അന്ധവിശ്വാസ നിരോധനബില്ലിന് ഭേദഗതികളോടെ കർണാടക മന്ത്രിസഭയുടെ അംഗീകാരം. അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. നാഷണൽ ലോ സ്കൂളും ഉപസമിതിയും നൽകിയ ശുപാർശകളിൽ ചിലത് ഒഴിവാക്കിയാണ് അന്തിമരൂപം നൽകിയത്.ഇതനുസരിച്ച് നിരോധിക്കേണ്ട അന്ധവിശ്വാസങ്ങളുടെ പട്ടികയിൽ നിന്ന് വാസ്തുവും ജ്യോതിഷവും പുറത്താവും.
ശാസ്ത്രത്തിന്‍റെ പിൻബലമില്ലാത്തതിനെയൊക്കെ അന്ധവിശ്വാസമെന്നാണ് ബില്ല് നിർവചിക്കുന്നത്. വിശ്വാസത്തിന്‍റെ ഭാഗമായുളള തല മൊട്ടയടിക്കൽ,കാതുകുത്ത്,സന്യാസികളുടെ അത്ഭുത സിദ്ധികൾ പ്രചരിപ്പിക്കൽ,വഴിപാടുകൾ എന്നിവയൊന്നും തടയില്ല. എന്നാൽ ദുർമന്ത്രവാദം,മനുഷ്യജീവന് ഭീഷണിയായ പൂജകൾ,നഗ്നരാക്കി നിർത്തിയുളള ചടങ്ങുകൾ എന്നിവ നിരോധിക്കും.ദക്ഷിണ കന്നഡയിൽ ബ്രാഹ്മണരുടെ ഭക്ഷണ അവശിഷ്ടങ്ങളിൽ ദളിതർ ശയനപ്രദക്ഷിണം നടത്തുന്ന മദെ സ്നാന എന്ന ചടങ്ങാണ് നിരോധിക്കുന്നവയിൽ പ്രധാനം.
നിരോധിച്ച അനാചാരങ്ങള്‍ പിന്തുടരുന്നവര്‍ക്ക് കര്‍ശന ശിക്ഷാ നടപടികള്‍ നല്‍കാനും ബില്ല് ശുപാര്‍ശ ചെയ്യുന്നുണ്ട്. അനാചാരങ്ങൾക്ക് ഇരയാക്കപ്പെടുന്നവരുടെ സമ്മതം രക്ഷപ്പെടാനുളള വഴിയാവില്ല.ജാമ്യമില്ലാത്ത വകുപ്പാണ് ചേർക്കുക.കുറ്റം തെളിഞ്ഞാൽ രണ്ട് മുതൽ അഞ്ച് വർഷം വരെ തടവും പിഴയും ലഭിക്കും.
Post Your Comments