ബംഗളൂരു: കര്‍ണാടക മന്ത്രിസഭാ രൂപീകരണത്തില്‍ മന്ത്രിമാരെയും വകുപ്പുകളും തീരുമാനിച്ചതായി സൂചന. കോണ്‍ഗ്രസിന് ഇരുപതും ജെഡിഎസിന് പതിമൂന്നും മന്ത്രിമാരായിരിക്കും കര്‍ണാടക മന്ത്രിസഭയിലുണ്ടാകുക. അതില്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ധനകാര്യവകുപ്പ് കൈകാര്യം ചെയ്യും. ജി പരമേശ്വര ഉപമുഖ്യമന്ത്രിയാകും.
തിങ്കളാഴ്ചയായിരുന്നു കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ സത്യപ്രതിജ്ഞ നടത്താനിരുന്നത്. എന്നാല്‍ മെയ് 21 രാജീവ് ഗാന്ധിയുടെ ചരമദിനമായതിനാല്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പങ്കെടുക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചതോടെ സത്യപ്രതിജ്ഞ ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ ഉച്ചക്ക് പന്ത്രണ്ട് മണിക്കാണ് എച്ച് ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ. മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണ്.
വിശ്വാസം തെളിയിക്കാന്‍ പതിനഞ്ച് ദിവസം സമയമുണ്ട് കുമാരസ്വാമിക്കും. നിലവില്‍ 117 പേരുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്. മമത ബാനര്‍ജി,മായാവതി,അഖിലേഷ് യാദവ്,ചന്ദ്രബാബു നായിഡു,ചന്ദ്രശേഖര്‍ റാവു,തേജസ്വി യാദവ്,എം കെ സ്റ്റാലിന്‍ എന്നിവരെല്ലാം സത്യപ്രതിജ്ഞക്കെത്തും.
മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ സജീവമാണ്. സിദ്ധരാമയ്യയെ നിയമസഭാ കക്ഷി നേതാവായി കോണ്‍ഗ്രസ് തെരഞ്ഞെടുത്തെങ്കിലും അദ്ദേഹം മന്ത്രിസഭയിലെത്താന്‍ സാധ്യത കുറവാണ്. ജി പരമേശ്വരയോ ഡി കെ ശിവകുമാറോ ആവും ഉപമുഖ്യമന്ത്രി. മലയാളികളായ കെ ജെ ജോര്‍ജും യു ടി ഖാദറും മന്ത്രിമാരായേക്കും.
Post Your Comments