Latest NewsNews

ഒന്നും കാണാതെ സിന്‍ഹ പുഴയില്‍ ചാടില്ല; കോണ്‍ഗ്രസിലേക്കാവും അടുത്ത ചാട്ടം: അഡ്വക്കറ്റ് എ ജയശങ്കര്‍

ഒന്നും കാണാതെ നോട്ടുനിരോധനവും ജി.എസ്.ടിയും രാജ്യത്തെ സാമ്പത്തിക സ്ഥിതി മോശമാക്കിയെന്ന് ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ പറയില്ലെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വക്കറ്റ് എ ജയശങ്കര്‍.ഒന്നും കാണാതെ സിന്‍ഹ പുഴയില്‍ ചാടില്ലെന്നും കോണ്‍ഗ്രസിലേക്കാവും അടുത്ത ചാട്ടമെന്നും ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ്‌ വായിക്കാം

നോട്ടു നിരോധനം മഹാദുരന്തവും ജിഎസ്ടി നടപ്പാക്കിയ രീതി പരാജയവുമാണെന്ന് മുതിർന്ന ബിജെപി നേതാവ് യശ്വന്ത് സിൻഹ.

അൽഫോൻസ് കണ്ണന്താനത്തെ പോലെ ഐഎഎസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ വന്നയാളാണ് യശ്വന്ത്ജി. ആദ്യം ജനതാപാർട്ടിയിൽ ചേർന്നു, പിന്നെ ജനതാദൾ, ചന്ദ്രശേഖറിൻ്റെ എസ്ജെപി, ഒടുവിൽ ബിജെപി. ചന്ദ്രശേഖറിൻ്റെയും വാജ്പേയിയുടെയും മന്ത്രിസഭകളിൽ ധനകാര്യ വകുപ്പ് കയ്യാളി. ഇത്തവണ അദ്വാനിക്കും ജോഷിക്കുമൊപ്പം തഴയപ്പെട്ടു, 75വയസ്സു കഴിഞ്ഞു എന്ന കാരണത്താൽ.

യശ്വന്തിൻ്റെ പ്രതികരണം കോൺഗ്രസുകാരെ സ്വാഭാവികമായും സന്തോഷിപ്പിച്ചു. ചിദംബരമാണ് ഏറ്റവും ആവേശത്തോടെ സിൻഹയെ പിന്തുണച്ചത്. ഹസാരിബാഗിൽ നിന്നുളള ബിജെപി എംപിയും കേന്ദ്ര വ്യോമയാന സഹമന്ത്രിയുമാണ് യശ്വന്തിൻ്റെ മകൻ ജയന്ത് സിൻഹ. അദ്ദേഹം ഉടനടി അച്ഛനെ തള്ളിപ്പറഞ്ഞു, സമ്പദ് വ്യവസ്ഥ സുഭദ്രം എന്ന് സർട്ടിഫിക്കറ്റ് കൊടുത്തു.

വിമർശനം പൊറുക്കാൻ മാത്രം വിശാലഹൃദയനല്ല, നരേന്ദ്രമോദി. യശ്വന്തിനും മകനും ഇനി അധികകാലം കാവിപ്പാർട്ടിയിൽ തുടരാൻ കഴിയില്ല. ഒന്നും കാണാതെ സിൻഹ പുഴയിൽ ചാടില്ല; കോൺഗ്രസിലേക്കാവും അടുത്ത ചാട്ടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button