തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കാൻ രാത്രി പത്തുമണിക്ക് ശേഷം സാരി ഉടുത്ത് പുറത്തിറങ്ങി നോക്കണമെന്ന് ജെഎസ്എസ് നേതാവ് കെആർ ഗൗരിയമ്മ. സ്ത്രീകൾ നേരിടുന്ന ഈ പ്രശ്നത്തെകുറിച്ച മുഖ്യമന്ത്രി പിണറായി വിജയനോടാണ് ഗൗരിയമ്മ പറഞ്ഞത്.
നിയമസഭയുടെ വജ്രജൂബബിലി ആഘോഷവുമായി ബന്ധപ്പെട്ട് മുന്‍ സാമാജികരുടെ സുഹൃദ് സംഗമത്തിലാണ് ഗൗരിയമ്മ ഈ വിഷയം ഉന്നയിച്ചത്. പഴയ നിയമസഭാ മന്ദിരത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരും പങ്കെടുത്തു. ആദ്യ നിയമസഭയിലെ അംഗമായ ഗൗരിയമ്മയെ മുഖ്യമന്ത്രി പിണറായി വിജയൻ ആദരിച്ചു.
Post Your Comments