ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ തക്കാളി വില കുതിയ്ക്കുന്നു. വിവിധ ഇടങ്ങളില്‍ തക്കാളി വില കിലോയ്ക്ക് 300 രൂപ വരെ എത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം മരവിച്ചതാണ് തക്കാളി വില കുത്തനെ ഉയരാന്‍ ഇടയാക്കിയതെന്ന് പാക് ഭക്ഷ്യ സുരക്ഷാ വകുപ്പ് മന്ത്രി സിക്കന്തര്‍ ഹയാത്ത് പറഞ്ഞു.
ഇന്ത്യയില്‍ നിന്ന് എല്ലാ വര്‍ഷവും പാകിസ്താനിലേക്ക് തക്കാളി ഇറക്കുമതി ചെയ്യാറുണ്ട്. ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ കണ്ടെയ്നറുകള്‍ കടത്തി വിടുന്നതില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് വിതരണം നിലക്കാനിടയാക്കിയത്.
സിന്ദ് പ്രവിശ്യകളില്‍ നിന്നും ബലൂചിസ്ഥാനില്‍ നിന്നുമാണ് ഇപ്പോള്‍ തക്കാളി വിപണിയില്‍ എത്തുന്നത്. ഇന്ത്യയുമായുള്ള സംഘര്‍ഷത്തിന് അയവ് വന്നില്ലെങ്കില്‍ ക്ഷാമം രൂക്ഷമാകുകയും വില കുത്തനെ ഉയരുകയും ചെയ്യാനാണ് സാധ്യത.
Post Your Comments