കോഴിക്കോട്: സിഎംപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആര്. അരവിന്ദാക്ഷന് അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. എംവി രാഘവന്റെ വിശ്വസ്തനായിരുന്ന അരവിന്ദാക്ഷന് ഇടതുപക്ഷത്തുള്ള സിഎംപിയുടെ പ്രധാന നേതാവായിരുന്നു. എംവി രാഘവനൊപ്പം സിപിഎമ്മില്‍ നിന്ന് പിളര്‍ന്ന് സിഎംപി ഉണ്ടാക്കിയതില്‍ പ്രധാനിയാണ് അരവിന്ദാക്ഷന്. എംവി രാഘവന് അസുഖ ബാധിതനായതോടെയാണ് സിഎംപിയുടെ ജനറല്‍ സെക്രട്ടറിയുടെ ചുമതല അരവിന്ദാക്ഷന് ഏറ്റെടുത്തത്.
Post Your Comments