KeralaLatest NewsNewsIndia

ജിഎസ്ടി ടൂറിസത്തെ ദോഷകരമായി ബാധിച്ചെന്ന് മന്ത്രി കടകംപള്ളി

ന്യൂഡൽഹി: കേരളത്തിലെ ടൂറിസം മേഖലയെ ജിഎസ്ടി ദോഷകരമായി ബാധിച്ചെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പെട്ടെന്ന് ജിഎസ്ടി നടപ്പിലാക്കിയത് കൊണ്ട് സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് പ്രതീക്ഷിച്ച വളര്‍ച്ച കൈവരിക്കാനായില്ല എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
 
മദ്യനയം വിജയകരമായോ എന്ന് വിലയിരുത്താന്‍ സമയമായിട്ടില്ല. ഉത്തരവാദിത്വ ടൂറിസം പ്രോല്‍സാഹിപ്പിക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . കേന്ദ്ര സര്‍ക്കാരിന്‍റെ ടൂറിസം അവാര്‍ഡുകള്‍ ഏറ്റുവാങ്ങാന്‍ ദില്ലിയിലെത്തിയതായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button