KeralaLatest NewsnewsNews

സംസ്ഥാനത്ത് കഞ്ചാവ് വേട്ട : ഋഷിരാജ് സിങിന്റെ ഉത്തരവ് വിവാദത്തില്‍

 

തിരുവനന്തപുരം : ജില്ലകളിലെ കഞ്ചാവ് വേട്ട സംബന്ധിച്ച് ഋഷിരാജ് സിങിന്റെ ഉത്തരവ് വിവാദത്തില്‍. കേരളത്തില്‍ കഞ്ചാവിന്റെയും മയക്കുമരുന്നിന്റെ ഉപയോഗം വളരെയധികം കൂടിയ സാഹചര്യത്തില്‍ അടുത്ത മാസം മുതല്‍ കൂടുതല്‍ കഞ്ചാവ് പിടിക്കണമെന്ന് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്. ഒരു മാസം പരമാവധി 40 കിലോ കഞ്ചാവ് പിടിക്കണമെന്നാണ് നിര്‍ദേശം.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം എന്നീ ജില്ലകളില്‍ നിന്ന് പ്രതിമാസം 40 കിലോഗ്രാമോ അതില്‍ കൂടുതലോ കഞ്ചാവ് പിടിക്കണമെന്ന് എക്‌സൈസ് കമ്മിഷണറുടെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. പത്തനംതിട്ട, ഇടുക്കി, കോട്ടയം, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍നിന്ന് പ്രതിമാസം 20 കിലോഗ്രാം കഞ്ചാവ് വീതം പിടികൂടണമെന്നും ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. നിര്‍ദേശമനുരിച്ച് സംസ്ഥാനമൊട്ടാകെ 460 കിലോ കഞ്ചാവ് ഒരു മാസം പിടികൂടേണ്ടതായിവരും.

ഈ വര്‍ഷം ജൂലൈ 31വരെ 2,975 കഞ്ചാവ് കേസുകളാണ് എക്‌സൈസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊല്ലം ജില്ലയിലാണ് കൂടുതല്‍ കേസുകള്‍.379 എണ്ണം. രണ്ടാം സ്ഥാനത്ത് എറണാകുളമാണ്. 319 കേസുകള്‍.

ജീവനക്കാരെ സമ്മര്‍ദത്തിലാക്കാന്‍ മാത്രമേ തീരുമാനം ഉപകരിക്കൂ എന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു. ‘കഞ്ചാവിന്റെ വരവ് താരതമ്യേന കുറഞ്ഞ സാഹചര്യത്തില്‍ ഒരു ജില്ലയില്‍നിന്ന് 40 കിലോ കഞ്ചാവ് എല്ലാ മാസവും പിടിക്കണമെന്ന് പറയുന്നത് അസാധ്യമാണ്. ജീവനക്കാരും കുറവാണ്. ഇത്ര കേസ് പിടിക്കണമെന്ന് പറയുന്നതും നിയമപരമായി ശരിയല്ല’- ഉദ്യോഗസ്ഥര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button