പട്ന : ബിഹാര്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നും പുറത്താക്കിയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ നടപടിയ്ക്കെതിരെ അശോക് ചൗധരി രംഗത്ത് . താന്‍ ദളിതനായതിനാലാണ് അര്‍ധരാത്രി തന്നെ ബീഹാര്‍ പിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നും പുറത്താക്കിയതെന്ന് അശോക് ചൗധരി ആരോപിച്ചു.
‘താന്‍ സ്ഥാനം രാജിവെയ്ക്കാന്‍ തയ്യാറായിരുന്നു. ഒരിക്കലും പദവിയില്‍ കടിച്ചുതൂങ്ങാന്‍ ഹൈക്കമാന്‍ഡിനു മുന്നില്‍ പോയിട്ടില്ല. അച്ചടക്കമുള്ള കോണ്‍ഗ്രസുകാരന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ച തനിക്ക് മാന്യമായി സ്ഥാനമൊഴിയാന്‍ അവസരം നല്‍കാമായിരുന്നു. എന്നാല്‍ തന്നെ അറിയിക്കുക പോലും ചെയ്യാതെ, രാത്രി വൈകി പുറത്താക്കിക്കൊണ്ടുള്ള അറിയിപ്പ് പുറപ്പെടുവിക്കുകയായിരുന്നെന്ന്’ അശോക് ചൗധരി പറഞ്ഞു.
താന്‍ ദളിതനായതിനാലാണ് കോണ്‍ഗ്രസ് നേതൃത്വം ഇത്തരത്തില്‍ പെരുമാറിയതെന്നും ചൗധരി ആരോപിച്ചു. എന്തായാലും കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരുമെന്നും, പാര്‍ട്ടി പിളര്‍ത്തില്ലെന്നും അശോക് ചൗധരി പറഞ്ഞു.
Post Your Comments