Latest NewsKeralaNews

കടകുത്തിത്തുറന്ന് മോഷ്ടാക്കള്‍ കവര്‍ന്നത് ഒരു ക്വിന്റല്‍ ചുവന്നുള്ളി!

കോട്ടയം: കട കുത്തിതുറന്ന് മോഷ്ടാക്കള്‍ കടത്തിക്കൊണ്ട് പോയത് 100 കിലോയോളം ചുവന്നുള്ളി! .എരുമേലിയിലാണ് സംഭവം. ഉള്ളി വില കുത്തനെ ഉയര്‍ന്നതോടെയാണ് കള്ളന്മാര്‍ സ്വര്‍ണവും പണവും ഉപേക്ഷിച്ച് ചുവന്നുള്ളി മോഷ്ടിക്കാന്‍ ഇറങ്ങിയത്.

അടുത്തടുത്ത് പ്രവര്‍ത്തിക്കുന്ന രണ്ട് പച്ചക്കറികടകളില്‍ നിന്നുമായാണ് മോഷ്ടാക്കള്‍ 100 കിലോയോളം ചുവന്നുള്ളി കവര്‍ന്നത്

ബസ്റ്റാന്റ് റോഡില്‍ പ്രവര്‍ത്തിക്കുന്ന പൊട്ടനോലിക്കല്‍ പി എ ഷാജി, പുതുപ്പറമ്പില്‍ ഷംസ് എന്നിവരുടെ കടകളില്‍ നിന്നാണ് ചുവന്നുള്ളി മോഷണം പോയത്. അന്‍പത് കിലോയോളം വെളുത്തുള്ളിയും മോഷണംപോയി.<ഇരു കടകളുടെയും സമീപത്തെ ബാങ്കുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ മോഷ്ടാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button