CinemaMollywoodKeralaNewsWomenYogaCelebrity YogaLife Style

‘ആ ചിത്രങ്ങളൊന്നും എന്റെ അറിവോടെയല്ല പുറത്തുപോയത്’ നടി സംയുക്ത വർമ്മ

യോഗയിൽ മുഴുകിയിക്കുന്ന സംയുക്തയുടെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. അതും വളരെ അനുഭവജ്ഞാനമുള്ള ഒരു യോഗാചാര്യനെപോലെ തോന്നിപ്പിക്കുന്ന തികച്ചും കടുകട്ടിയായ ആസനങ്ങൾ. അധികമാർക്കുമറിയാത്ത ഒരു കാര്യമാണ് ആ ലീക്കായ ചിത്രങ്ങളിലൂടെ പുറത്തു വന്നത്. അതെ..ഒരു അഭിനേത്രി,വീട്ടമ്മ എന്നതിലുപരി സംയുക്ത ഒരു സെർട്ടിഫൈഡ് യോഗ ഇൻസ്ട്രക്ടർ ആണ്.15 വർഷത്തോളമായി യോഗ സംയുക്തയുടെ ജീവിതത്തിന്റെ ഭാഗമായിട്ട്.

തന്റെ ലീക്കായ ആ ചിത്രങ്ങളെക്കുറിച്ച് സംയുക്തയ്ക്ക് പറയാനുള്ളത് അതൊന്നും തന്റെ അറിവോടെ പുറത്തു വന്നവ അല്ലെന്നാണ്.ഫേസ്ബുക്കും വട്സാപ്പും ഉപയോഗിക്കാത്തതിനാൽ ഒരു സുഹൃത്ത് പറഞ്ഞാണ് താനിത് അറിഞ്ഞതെന്ന് സംയുക്ത പറയുന്നു.രണ്ടു വര്ഷം മുൻപ് മൈസൂരിലെ അഷ്ടാംഗ യോഗശാലയിൽ പഠിച്ച സമയത്തെ ഫോട്ടോകളാണ് ലീക്കായിരിക്കുന്നത്.താൻ ഡീപർ ലെവൽ യോഗ പരിശീലിച്ചത് അവിടെ നിന്നാണെന്ന് സംയുക്ത പറയുന്നു.അന്ന് അവിടെ പഠിച്ചിരുന്നതിൽ ബഹുഭൂരിപക്ഷവും വിദേശിയരായിരുന്നതിനാൽ സംയുക്ത ഒരു നടിയാണെന്ന് ആർക്കും അറിയില്ലായിരുന്നു. ഒരു മലയാളി പെൺകുട്ടി തിരിച്ചറിഞ്ഞെങ്കിലും ആരോടും പറയരുതെന്ന് താൻ വിലക്കിയതായി സംയുക്ത പറയുന്നു.

ഫിറ്റ്നസ് മാത്രം ലക്ഷ്യമാക്കിയല്ല സംയുക്തയും യോഗ ചെയ്യുന്നത്. മെലിയുക എന്നതിനപ്പുറം യോഗ ചെയ്യുമ്പോള്‍ കിട്ടുന്ന കോണ്‍ഫിഡന്‍സാണ് പ്രധാനമെന്നാണ് സംയുക്ത പറയുന്നത് .യോഗ ഒരു പാഷനുമാണ്.’ ബാലന്‍സ്, ഫ്ളെക്സിബിലിറ്റി, ഫീല്‍ ഗുഡ് മൂഡ്, എനര്‍ജി എന്നിങ്ങനെ എല്ലാവരും പറയുന്ന ഗുണങ്ങള്‍ക്കപ്പുറം സംയുക്തയ്ക്ക് പറയാനുണ്ട്.

യോഗ ചെയ്യാന്‍ തുടങ്ങിയതില്‍പ്പിന്നെ തനിക്ക് ഭക്ഷണത്തോടുള്ള ക്രേവിംഗ് കുറഞ്ഞതായും കുറച്ചു കഴിച്ചാലും അത് ആസ്വദിച്ചു കഴിക്കാൻ സാധിക്കുന്നതായി സംയുക്ത പറയുന്നു.പ്രത്യേക ഭക്ഷണക്രമങ്ങളെന്നും ആവശ്യമില്ലാത്തതിനാൽ ഇഷ്ടമുള്ളത് കഴിക്കുകയും ചെയ്യാം.ചെറുപ്പം മുതലേ ശ്വാസം മുട്ടൽ ഉണ്ടായിരുന്ന സംയുക്തയ്ക് ഇപ്പോൾ അത്തരം പ്രശ്നങ്ങളൊന്നും ഇല്ല. ഇടയ്ക്കുണ്ടായിരുന്ന ഹോർമോണൽ പ്രശ്നങ്ങളും തലവേദനയും മാറുകയും ചെയ്തതായി സംയുക്ത പറയുന്നു. ഭർത്താവും നടനുമായ ബിജു മേനോന്റെ പൂർണ പിന്തുണ ഉള്ളതായും യോഗ ഒരു പ്രൊഫഷൻ ആക്കാൻ അദ്ദേഹം പറയുന്നുണ്ടെന്നും സംയുക്ത പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button