Latest NewsNewsIndia

ഇടത്തോട്ടോ വലത്തോട്ടോ അതോ ബിജെപിയിലേക്കോ എന്ന് സൂചന നല്‍കി കമല്‍ ഹാസ്സന്‍

ചെന്നൈ: കമല്‍ ഹാസ്സന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് നിരവധി വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. താന്‍ നിരീശ്വര വാദിയാണെന്നും ബിജെപിയ്ക്ക് യോജിച്ച വ്യക്തിയല്ലെന്നും കമല്‍ ഹാസ്സന്‍ പറഞ്ഞിരുന്നു. അതോടൊപ്പം തന്നെ കേരളാ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കമല്‍ ഹാസ്സന്‍ ഇടതുപക്ഷത്തേക്ക് ആയിരിക്കുമെന്നാണ് ഭൂരിഭാഗവും കരുതിയിരുന്നത്. എന്നാല്‍ ബിജെപിയിലേക്ക് പോകാന്‍ ഒരുങ്ങുകയാണെന്ന സൂചനയാണ് കമല്‍ ഹാസ്സന്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നിന്നും വ്യക്തമാകുന്നത്.

അഭിമുഖത്തില്‍ ബിജെപിയുമായുള്ള കൂട്ടുകെട്ടിനെ കുറിച്ചുള്ള മറുപടിയിലാണ് കമല്‍ ഇക്കാര്യം പറഞ്ഞത്. ബീഫ് വിവാദം ഒഴിച്ചാല്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രഭരണം ഇതുവരെ നല്ലതാണെന്നും താരം പറഞ്ഞു.
തന്റെ ആശയങ്ങളും ബിജെപിയുടെ ആശയങ്ങളും ഒത്തു പോകുന്നതല്ലെങ്കിലും ഭരണത്തിന്റെ കാര്യം മാത്രം പരിഗണിക്കുമ്പോള്‍ അതൊരു തടസ്സമല്ലെന്നാണ് താരം പറഞ്ഞത്. എവിടെ നിന്നാലും ജനങ്ങള്‍ക്ക് നല്ലത് എന്നത് ലക്ഷ്യമിടുന്നത്. അങ്ങിനെ വരുമ്പോള്‍ രാഷ്ട്രീയത്തില്‍ തൊട്ടു കൂടായ്മയ്ക്ക് സ്ഥാനമില്ലെന്നും എവിടെ നിന്നാലും രാഷ്ട്രത്തിന്റെ ക്ഷേമമാണ് പ്രധാന കാര്യമെന്നും
കമല്‍ ഹാസ്സന്‍ പറഞ്ഞു.

ഇപ്പോള്‍ വരെ കേന്ദ്രസര്‍ക്കാര്‍ പോകുന്നത് ശരിയായ ദിശയിലാണ്. ഒരേയൊരു എതിര്‍പ്പ് ബീഫിനെ കുറിച്ചാണ്. താന്‍ പതിവായി ബീഫ് കഴിച്ചിരുന്നയാളാണ്. എന്നാല്‍ ഇപ്പോള്‍ കഴിപ്പ് നിര്‍ത്തി. അതുകൊണ്ട് മറ്റുള്ളവര്‍ കഴിക്കരുതെന്നല്ല അര്‍ത്ഥം. നീരീശ്വരവാദി എന്ന നിലപാടാണോ ബിജെപിയുമായുള്ള ബാന്ധവത്തിന് തടസ്സം എന്ന ചോദ്യത്തിന് ഭൗതീകവാദം എന്നാല്‍ രാജ്യത്തെ ക്ഷേത്രങ്ങള്‍ തകര്‍ക്കുക എന്നല്ല താന്‍ അര്‍ത്ഥമാക്കുന്നതെന്നതായിരുന്നു മറുപടി. ഭക്തി ഒറ്റ രാത്രികൊണ്ട് ഉണ്ടാകുന്നതല്ലെന്നും കാലക്രമേണെ സംഭവിക്കുന്നതാണെന്നും കമല്‍ പറഞ്ഞു.

നേരത്തേ ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നോട്ട് നിരോധനവും സ്വച്ഛഭാരതും നല്ല ആശയങ്ങളാമെന്ന് കമല്‍ ഹാസന്‍ പറഞ്ഞിരുന്നു. മറ്റുള്ളവര്‍ വാഗ്ദാനങ്ങള്‍ നല്‍കുക മാത്രം ചെയ്യുമ്പോള്‍ മോദി ചില കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നും കമല്‍ വ്യക്തമാക്കി. താന്‍ ഇടതുപക്ഷത്തോ വലതുപക്ഷത്തോ അല്ലെന്നും മധ്യപക്ഷത്താണെന്നും കമല്‍ഹാസന്‍ പറഞ്ഞു. ഇടതുപക്ഷത്താണ് എന്ന് ആര്‍ക്കെങ്കിലും തോന്നുകയാണെങ്കില്‍ അല്‍പ്പം വലത്തേക്ക് വരേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button