
ന്യൂഡൽഹി: ജിഎസ്ടി വരുമാനം പുറത്ത്. കേന്ദ്ര സർക്കാർ സെപ്റ്റംബർ 25 വരെയുള്ള ചരക്കു സേവന നികുതി വരുമാനം പുറത്തുവിട്ടു. ഇക്കാലയളവിലെ ആകെ നികുതി വരുമാനം 90,669 കോടി രൂപയാണ്.
ഇതിൽ 14,402 കോടി രൂപ കേന്ദ്ര ജി.എസ്.ടിയും 21,067 കോടി രൂപ സംസ്ഥാന ജി.എസ്.ടിയുമാണ്. ഇന്റഗ്രേറ്റഡ് ജി.എസ്.ടി മുഖേന 47,377 കോടി രൂപ സർക്കാരിലേക്കെത്തിയതായും കേന്ദ്രം വ്യക്തമാക്കി. 7,823 കോടി രൂപയാണ് ഇക്കാലയളവിലെ കോമ്പൻസേഷൻ സെസ്.
Post Your Comments