തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബെഹറയ്ക്കെതിരായ ഹർജിയിൽ നിലപാട് വ്യക്തമാക്കി വിജിലൻസ്. ബെഹറയ്ക്കെതിരായ ഹർജി നിലനിൽക്കുന്നതല്ലെന്നാണ് വിജിലൻസ് കോടതിയിൽ വ്യക്തമാക്കി. കളർ കോഡ് നിർദേശിച്ച നടപടി കേന്ദ്ര നിർദേശപ്രകാരമായിരുന്നു. സംഭവത്തിൽ അഴിമതിയില്ല. അതു കൊണ്ട് കേസ് എടുക്കേണ്ട കാര്യമില്ലെന്നും വിജിലൻസ് അറിയിച്ചു. സംസ്ഥാന പോലീസ് മേധാവിയായ ലോക്നാഥ് ബെഹറ തന്നെയാണ് വിജിലൻസ് ഡയറക്ടറുടെ ചുമതല വഹിക്കുന്നത്.
കേസിലെ ഹർജിക്കാരൻ ഹാജരാകാത്തതിനാൽ കേസ് പരിഗണിക്കുന്നത് മാറ്റി. 28നു കേസ് വീണ്ടും പരിഗണിക്കും. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്.
Post Your Comments