Latest NewsKeralaNews

അടുത്ത ജന്മത്തില്‍ ദളിതനായി ജനിക്കണം: പി.സി.ജോര്‍ജ്ജ്

കണ്ണൂര്‍: അടുത്ത ജന്മത്തില്‍ പൂണൂല്‍ ധരിക്കുന്ന ബ്രാഹ്മണനായി ജനിക്കണമെന്ന രാജ്യ സഭ എം.പി സുരേഷ് ഗോപിയുടെ പ്രസ്താവനക്ക് പ്രത്യക്ഷ മറുപടിയുമായി പി.സി ജോര്‍ജ് എം.എല്‍.എ.

അടുത്ത ജന്മത്തില്‍ ദളിതനായി ജനിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും, അങ്ങനെ ജനിച്ചാല്‍, ഒരു സംശയവും വേണ്ട, ദളിത് വിഭാഗക്കാരെയും പാവങ്ങളെയും ദ്രോഹിക്കുന്നവരുടെ ചെവിക്കല്ല് അടിച്ചു പൊട്ടിക്കുന്നത് എങ്ങനെയെന്നു പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത ജന്മത്തില്‍ പൂണൂലിടുന്ന ബ്രാഹ്മണനായി ശബരിമലയിലെ തന്ത്രിമുഖ്യനാകണമെന്ന് ആഗ്രഹിക്കുന്നുവെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്കെതിരെ വിമര്‍ശനം ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button