Latest NewsNewsInternational

ഭീകരാക്രമണം : സൈനിക ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു : നിരവധി പേര്‍ക്ക് പരിക്ക്

മോസ്‌കോ: ഭീകരാക്രമണത്തില്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു.നിരവധി പേര്‍ക്ക് പരിക്കേറ്റു. റഷ്യയിലാണ് ഭീകരാക്രമണം ഉണ്ടായത്.

ലഫ്.ജന. വാല്‍റെ അസ്‌പോവ് ആണ് കൊല്ലപ്പെട്ടത്. റഷ്യയിലെ ദെയര്‍ എസ്സോര്‍ പ്രവിശ്യ തിരിച്ചുപിടിക്കാനുള്ള സൈനിക നീക്കങ്ങള്‍ നടന്നുവരവേയാണ് സംഭവം.
സൈനികര്‍ക്ക് നേരെ ഇവിടെയത്തിയ ഭീകരര്‍ പൊടുന്നനെ ഷെല്ലാക്രമണം നടത്തുകയായിരുന്നു. സംഭവത്തില്‍ പരിക്കേറ്റവര്‍ക്ക് ഉടന്‍ വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും വാല്‍റെ മരണപ്പെട്ടു.

ആക്രമണത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സൈനികവൃത്തങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button