Latest NewsKerala

പ്ര​ണ​യം നി​ര​സി​ച്ച പെ​ണ്‍​കു​ട്ടി​യോട് കാ​മു​ക​ൻ ചെയ്ത ക്രൂരത

ഉ​ദ​യ്പു​ർ: തന്നെ പ്രണയിച്ച് വഞ്ചിച്ചെന്നാരോപിച്ച് രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ്പൂ​രിൽ പ​തി​നെ​ട്ടു​കാ​രി​യെ കാ​മു​ക​നും പി​താ​വും ചേ​ർ​ന്ന് തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി. ശ​നി​യാ​ഴ്ച വൈ​കി​ട്ടു ഐ​സ​ർ​വാ​ൾ ഗ്രാ​മ​വാ​സി​യാ​യ പെ​ണ്‍​കു​ട്ടി വീ​ട്ടി​ലേ​ക്കു മ​ട​ങ്ങും വ​ഴി കാ​മു​ക​നാ​യ ര​വി പെ​ണ്‍​കു​ട്ടി​യെ ത​ട​ഞ്ഞു​നി​ർ​ത്തി. ശേഷം രവി പെ​ണ്‍​കു​ട്ടിയുടെ മുഖത്തടിച്ചു. ഒപ്പമുണ്ടായിരുന്ന പിതാവ് ചന്തുവും കുട്ടിയെ മർദ്ദിച്ചു. തു​ട​ർ​ന്ന് ഇ​രു​വ​രും ചേ​ർ​ന്ന് പെ​ണ്‍​കു​ട്ടി​യെ മണ്ണെണ്ണ തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. ഇത് കണ്ടു ഓടി കൂടിയ നാട്ടുകാർ പെ​ണ്‍​കു​ട്ടി​യെ ഉ​ട​ൻ​ത​ന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഞാ​യ​റാ​ഴ്ചയോടെ മരിച്ചു.

ര​വി​യെ​യും പി​താ​വി​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ഇ​വ​രെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.ര​വി​യാ​ണ് ത​ന്‍റെ മേ​ൽ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച​തെ​ന്നും തീ ​കൊ​ളു​ത്തി​യ​ത് ആ​രെ​ന്നു വ്യ​ക്ത​മ​ല്ലെ​ന്നും പെ​ണ്‍​കു​ട്ടി മരണമൊഴി നൽകിയാതായി പോ​ലീസ് പറഞ്ഞു.

പെൺകുട്ടി രവിയെ പ്രണയിച്ച് വഞ്ചിച്ചില്ലെന്നും ദീ​ർ​ഘ​കാ​ല​മാ​യി ഇയാൾ പെ​ണ്‍​കു​ട്ടി​യെ ശ​ല്യ​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യും പി​ന്തു​ട​ർ​ന്നി​രു​ന്ന​താ​യും പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ പറഞ്ഞു. സം​സാ​രി​ക്കാ​ൻ വി​സ​മ്മ​തി​ച്ച​തി​ന്‍റെ പേ​രി​ൽ പെ​ണ്‍​കു​ട്ടി​യെ രവി അ​ടി​ച്ചി​ട്ടു​ണ്ടെ​ന്നും ബ​ന്ധു​ക്ക​ൾ പോ​ലീ​സി​നു മൊ​ഴി ന​ൽ​കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button