Latest NewsKeralaNews

കുവൈറ്റ് ചാണ്ടിയെ പ്രവാസികളും കൈവിട്ടു : തോമസ് ചാണ്ടി അഗ്നിശുദ്ധി വരുത്തണമെന്നാവശ്യം

കുവൈറ്റ് സിറ്റി: കുവൈറ്റ് ചാണ്ടി എന്നറിയപ്പെടുന്ന മന്ത്രി തോമസ് ചാണ്ടിയെ പ്രവാസികളും കൈവിട്ടു. ആരോപണങ്ങളില്‍ കുവൈറ്റിലെ മലയാളി സമൂഹത്തിനും അതൃപ്തി. മന്ത്രി സ്ഥാനമൊഴിഞ്ഞ് അഗ്‌നിശുദ്ധി വരുത്തണമെന്നാണ് പല പ്രവാസി സംഘടനകളുടേയും ആവശ്യം

കുവൈറ്റ് ചാണ്ടി എന്നറിയപ്പെടുന്ന ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി നാല് മാസം മുമ്പ് സ്ഥാനമേറ്റപ്പോള്‍ വളരെ പ്രതീക്ഷയായിരുന്ന കുവൈറ്റിലെ മലയാളി സമൂഹത്തിന്. എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവര്‍ക്കും അതൃപ്തിയുണ്ട്. മന്ത്രി സ്ഥാനമൊഴിഞ്ഞ് അഗ്‌നിശുദ്ധി വരുത്തണമെന്നാണ് പല പ്രവാസി സംഘടനകളും മലയാളി സമൂഹവും ആവശ്യപ്പെടുന്നത്.

സ്ഥാനമൊഴിയുന്നതാണ് നല്ലതെന്നും അല്ലെങ്കില്‍ നാണക്കേട് വിളിച്ചുവരുത്തുമെന്നും ജനതാ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡണ്ട് സഫീര്‍.പി.ഹാരീസ് പറഞ്ഞു. പ്രവാസലോകം, അഭിമാനപൂര്‍വ്വം കണ്ടിരുന്ന തോമസ് ചാണ്ടിയുടെ മന്ത്രിപദത്തിന് കളങ്കമുണ്ടായിരിക്കുന്നത് അശങ്കയോടെയാണ് പ്രവാസി സമൂഹം കാണുന്നത്. സര്‍ക്കാരിന് മുഴുവനായും നാണക്കേടുണ്ടാക്കിയ തോമസ്ചാണ്ടിയെ ഒഴിവാക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button