മനാമ ; പാഠപുസ്തകത്തിലെ വിവാദ ചിത്രം സൗദി വിദ്യാഭ്യാസ വകുപ്പിലെ അണ്ടർ സെക്രട്ടറിയായ മുഹമ്മദ് ബിൻ ആറ്റായി അൽ ഹരിതിയെ സൗദി അറേബ്യ വിദ്യാഭ്യാസ മന്ത്രി അഹ്മദ് ബിൻ മുഹമ്മദ് അൽ ഈസാ പുറത്താക്കി. സ്കൂൾ പുസ്തകങ്ങളെ പുനരവലോകനം ചെയ്യുകയും അംഗീകരിക്കുകയും ചെയ്തിട്ടുള്ളവർ തങ്ങളുടെ ജോലിയിൽ നിന്ന് പിൻവാങ്ങണമെന്നും മന്ത്രി ഉത്തരവിട്ടു.
സ്കൂളുകൾ പുസ്തകങ്ങളെക്കുറിച്ചുള്ള അവലോകനങ്ങളും അച്ചടിയും ഒരു സ്വകാര്യ കമ്പനിയാണ് നടത്തുന്നതെന്നും ഉപരിതല മന്ത്രി അദ്ധ്യക്ഷനായുള്ള കമ്മീഷനാണ് പ്രത്യേക ലക്ഷ്യത്തോടെ പാഠ്യപദ്ധതി പുനരാവിഷ്കരിക്കാനുള്ള പദ്ധതി തയ്യാറാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഫൈസൽ രാജാവ് യുണൈറ്റഡ് നാഷൻസിൽ പ്രശസ്ത സിനിമയായ സ്റ്റാർ വാർസിലെ ഒരു കഥാപാത്രത്തോടൊപ്പമിരുന്ന് കരാർ ഒപ്പ് വെക്കുന്ന പാഠപുസ്‌തകത്തിലെ വിവാദ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് കഴിഞ്ഞയാഴ്ച സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതേ തുടർന്ന് മന്ത്രാലയം പാഠപുസ്തകം പിൻവലിക്കുകയും സംഭവത്തിൽ ഖേദ പ്രകടനം നടത്തുകയും ചെയ്തു. അച്ചടി പിശകിനെ കുറിച്ച് അന്വേഷിക്കാനും പാഠപുസ്തകത്തിൻറെ ശരിയായ പകർപ്പ് അച്ചടിക്കാൻ ആരംഭിച്ചതായും വിദ്യാഭാസ മന്ത്രാലയം അറിയിച്ചു.
Post Your Comments