തിരുവനന്തപുരം: പാഠപുസ്തകത്തില്‍ മഹാബലിയുടെ ചിത്രം വികൃതമായി അച്ചടിച്ചുവെന്ന പ്രചാരണം വ്യാജമാണെന്നും ഇത്തരത്തില്‍ വ്യാജപ്രചാരണം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. കൂടാതെ പൊലീസ് അന്വേഷണത്തിന് നടപടി സ്വീകരിക്കാന്‍ എസ്.സി.ഇ.ആര്‍.ടി ഡയറക്ടറോട് നിര്‍ദ്ദേശിച്ചതായും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പ്രീ പ്രൈമറി പുസ്തകത്തില്‍ മഹാബലിയുടെ ചിത്രം വികൃതമായി അച്ചടിച്ചുവെന്നായിരുന്നു പ്രചാരണം. ഒരു പാഠപുസ്തകത്തിലും ഇത്തരത്തില്‍ തെറ്റായ രീതിയിൽ ഒരു ചിത്രവും അച്ചടിച്ചിട്ടില്ലെന്നും ബോധപൂര്‍വ്വം വ്യാജസൃഷ്ടിയുണ്ടാക്കി പ്രചരിപ്പിക്കുന്നത് അതീവഗൗരവമായി കാണുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments