
റിയാദ്: സൗദിയിൽ ശ്വാസതടസത്തെതുടര്‍ന്ന് മരിച്ച പ്രവാസി കൊട്ടാരക്കര പുത്തൂര്‍ മൈലോങ്കുളം കരിമ്പിന് പുത്തന്‍വീട്ടില്‍ തങ്കച്ചന്റെ (57) മൃതദേഹം നാട്ടിൽ എത്തിച്ചു. കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷമായി റിയാദ് സനയ്യ അര്‍ബയീനില്‍ വര്‍ക്ക്ഷോപ്പില്‍ ജോലിചെയ്തു വരികയായിരുന്നു തങ്കച്ചൻ. ഈ മാസം ആദ്യം താമസസ്ഥലത്തുവച്ച് ശ്വാസതടസം അനുഭവപ്പെട്ടു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല .ശേഷം റിയാദ് സുമേഷി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കേളി ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ തൊഴിലുടമയുടെയും എംബസ്സിയുടെയും സഹായത്തോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കുകയായിരുന്നു. സംസ്കാര ചടങ്ങുകൾ നടന്നു. തങ്കച്ചന് ഭാര്യയും മൂന്ന് ആണ്മക്കളുമാണുള്ളത്.
Post Your Comments