NewsGulf

സൗദിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു ; കാരണമിതാണ്

റിയാദ് ; ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് സൗദിയിലെ റിയാദിലെയും പരിസരപ്രദേശങ്ങളിലെയും സർവകലാശാലകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചതായി ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തി കാലാവസ്ഥാ വകുപ്പിന്റെ നിർദേശപ്രകാരമാണ് സ്കൂളുകളും കോളജുകളും അടച്ചിടാൻ തീരുമാനിച്ചതെന്നും ഏതാനും ദിവസത്തേക്കു കൂടി പൊടിക്കാറ്റ് തുടരുമെന്നും അറിയിപ്പിൽ പറയുന്നു.

പൊടിക്കാറ്റിനെത്തുടർന്നു കാഴ്ചപരിധി മിക്കയിടത്തും കുറഞ്ഞിരിക്കുന്നെങ്കിലും വ്യോമഗതാഗതം തടസ്സപ്പെട്ടിട്ടില്ല. പൊടിക്കാറ്റുമൂലം ഒരു വിമാനം തിരക്കേറിയ ഹൈവേയിൽ ഇറങ്ങുന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോ വ്യാജമാണെന്നും അധികൃതർ വ്യക്തമാക്കി.

Read also ;സൗദി രാജാവിന്റെ ഇന്ത്യാ സന്ദർശനത്തിൽ അസൂയ കൊണ്ട് ഇരിക്ക പൊറുതിയില്ലാതെ അയൽ രാജ്യങ്ങളായ ചൈനയും പാകിസ്ഥാനും

 

shortlink

Related Articles

Post Your Comments

Related Articles


Back to top button