KeralaLatest NewsNews

ഇനി സര്‍ക്കാര്‍ നല്‍കും സൗജന്യ ഉച്ചഭക്ഷണം

തി​രു​വ​ന​ന്ത​പു​രം: ഒ​രു നേ​ര​ത്തെ ഭ​ക്ഷ​ണ​ത്തി​നു​പോ​ലും വ​ക​യി​ല്ലാ​ത്ത പാ​വ​ങ്ങ​ള്‍​ക്കിതാ സഹായ ഹസ്തങ്ങളുമായി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. ‘വി​ശ​പ്പു​ര​ഹി​ത കേ​ര​ളം പ​ദ്ധ​തി’​യു​ടെ ഭാ​ഗ​മാ​യി സ്വ​കാ​ര്യ ഹോ​ട്ട​ലു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച്‌ അ​ശ​ര​ണ​ര്‍​ക്കും സാ​ധു​ക്ക​ള്‍​ക്കും ഉ​ച്ച​ഭ​ക്ഷ​ണം സൗ​ജ​ന്യ​മാ​യി ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചു കഴിഞ്ഞു.

സാധാ ജ​ന​ങ്ങ​ള്‍​ക്ക് സ​ബ്സി​ഡി നി​ര​ക്കി​ലാണ് ‘സ​ര്‍​ക്കാ​ര്‍ മെ​നു’ പ്ര​കാ​ര​മു​ള്ള ഭ​ക്ഷ​ണം ലഭിക്കുക. പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ടം തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ല്‍ ന​ട​പ്പാ​ക്കും. നേ​ര​ത്തേ ത​മി​ഴ്നാ​ട്ടി​ലെ ‘അ​മ്മ’, ക​ര്‍​ണാ​ട​ക​യി​ലെ ‘ന​ന്മ’ മാ​തൃ​ക​യി​ല്‍ കേ​ര​ള​ത്തി​ലും ന്യാ​യ​വി​ല ഹോ​ട്ട​ലു​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​യി​ട്ടി​രു​ന്നു. എന്നാല്‍ പിന്നീട് പി​ന്മാ​റു​ക​യാ​യി​രു​ന്നു.

ഹോ​ട്ട​ലു​ക​ളെ കൂ​ടാ​തെ, ആ​ശു​പ​ത്രി​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ള്‍, കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​െ​ല കാ​ന്‍​റീ​നു​ക​ള്‍, സെ​ക്ര​േ​ട്ട​റി​യ​റ്റ്-​റെ​യി​ല്‍​വേ-​കെ.​എ​സ്.​ആ​ര്‍.​ടി.​സി കാ​ന്‍​റീ​നു​ക​ള്‍ എ​ന്നി​വ​യും പ​ദ്ധ​തി​ല്‍ ഉള്‍പ്പെടുത്തും. മാത്രമല്ല, ഇതിനോട് സ​ഹ​ക​രി​ക്കു​ന്ന ഹോ​ട്ട​ലു​ക​ളെ ‘കേ​ര​ള സ​ര്‍​ക്കാ​ര്‍ അം​ഗീ​കൃ​ത സ്ഥാ​പ​ന​ങ്ങ’​ളാ​യി ഉ​യ​ര്‍​ത്തുമെന്നു മാത്രമല്ല, ടൂ​റി​സം വ​കു​പ്പി​െന്‍റ വെ​ബ് സൈ​റ്റി​ല്‍ ഇ​ത്ത​രം ഹോ​ട്ട​ലു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തുകയും ചെയ്യും. ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍, ഭാ​ര​ത് പെ​ട്രോ​ളി​യം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ബ്സി​ഡി നി​ര​ക്കി​ല്‍ പാ​ച​ക​വാ​ത​കം ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​ന്​ ശ്ര​മ​ങ്ങ​ള്‍ ന​ട​ന്നു​വ​രു​ക​യാ​ണ്.

ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെയാണ് വി​വ​ര​സ​മാ​ഹ​ര​ണം ന​ട​ത്തുന്നത്. കിട്ടുന്ന വിവരമാനുസരിച്ച് പ​ട്ടി​ക​ജാ​തി-​വ​ര്‍​ഗ​ക്കാ​ര്‍, ഭി​ന്ന​ലിം​ഗ​ക്കാ​ര്‍, ആ​രും നോ​ക്കാ​നി​ല്ലാ​ത്ത​വ​ര്‍, വൃ​ദ്ധ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സൗ​ജ​ന്യ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button