തിരുവനന്തപുരം: ഒരു നേരത്തെ ഭക്ഷണത്തിനുപോലും വകയില്ലാത്ത പാവങ്ങള്‍ക്കിതാ സഹായ ഹസ്തങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. ‘വിശപ്പുരഹിത കേരളം പദ്ധതി’യുടെ ഭാഗമായി സ്വകാര്യ ഹോട്ടലുകളുമായി സഹകരിച്ച് അശരണര്‍ക്കും സാധുക്കള്‍ക്കും ഉച്ചഭക്ഷണം സൗജന്യമായി നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞു.
സാധാ ജനങ്ങള്‍ക്ക് സബ്സിഡി നിരക്കിലാണ് ‘സര്‍ക്കാര്‍ മെനു’ പ്രകാരമുള്ള ഭക്ഷണം ലഭിക്കുക. പദ്ധതിയുടെ ആദ്യഘട്ടം തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ നടപ്പാക്കും. നേരത്തേ തമിഴ്നാട്ടിലെ ‘അമ്മ’, കര്‍ണാടകയിലെ ‘നന്മ’ മാതൃകയില്‍ കേരളത്തിലും ന്യായവില ഹോട്ടലുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ പിന്നീട് പിന്മാറുകയായിരുന്നു.
ഹോട്ടലുകളെ കൂടാതെ, ആശുപത്രികള്‍ കേന്ദ്രീകരിച്ച് ഭക്ഷണം വിതരണം ചെയ്യുന്ന സന്നദ്ധസംഘടനകള്‍, കുടുംബശ്രീയുടെ നേതൃത്വത്തിെല കാന്റീനുകള്‍, സെക്രേട്ടറിയറ്റ്-റെയില്‍വേ-കെ.എസ്.ആര്.ടി.സി കാന്റീനുകള്‍ എന്നിവയും പദ്ധതില്‍ ഉള്‍പ്പെടുത്തും. മാത്രമല്ല, ഇതിനോട് സഹകരിക്കുന്ന ഹോട്ടലുകളെ ‘കേരള സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങ’ളായി ഉയര്‍ത്തുമെന്നു മാത്രമല്ല, ടൂറിസം വകുപ്പിെന്റ വെബ് സൈറ്റില്‍ ഇത്തരം ഹോട്ടലുകളുടെ വിവരങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യും. ഇന്ത്യന്‍ ഓയില്‍ കോര്പറേഷന്, ഭാരത് പെട്രോളിയം എന്നിവയുമായി ബന്ധപ്പെട്ട് സബ്സിഡി നിരക്കില്‍ പാചകവാതകം ഉറപ്പു വരുത്തുന്നതിന് ശ്രമങ്ങള്‍ നടന്നുവരുകയാണ്.
ആശാവര്‍ക്കര്‍മാരുടെ സഹായത്തോടെയാണ് വിവരസമാഹരണം നടത്തുന്നത്. കിട്ടുന്ന വിവരമാനുസരിച്ച് പട്ടികജാതി-വര്‍ഗക്കാര്‍, ഭിന്നലിംഗക്കാര്‍, ആരും നോക്കാനില്ലാത്തവര്‍, വൃദ്ധര്‍ തുടങ്ങിയവര്‍ സൗജന്യ പട്ടികയില്‍ ഉള്‍പ്പെടും.
Post Your Comments