തിരുവനന്തപുരം: ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൌണ്‍സില്‍ അംഗവുമായ ഡോ. ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഇന്ന് കേരളത്തിലെത്തും. ഇതിനു മുന്നോടിയായി ഇന്ത്യയിലെ യുഎഇ അംബാസഡർ ഡോ. അഹമ്മദ് അൽ-ബന്ന, മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ഒരുക്കങ്ങൾ സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. 28 വരെ കേരളത്തില്‍ വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. ഇന്നു വൈകിട്ട് 4.30ന് പ്രത്യേക വിമാനത്തില്‍ എത്തുന്ന അദ്ദേഹത്തെ തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വീകരിക്കും.
വൈകിട്ട് 6.30നു കോവളം ഹോട്ടൽ ലീലയിൽ സാംസ്കാരിക പരിപാടി. 26നു രാവിലെ ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയുടെ ചായസൽക്കാരവും ചർച്ചയും. 11നു രാജ്ഭവനിലെ ചടങ്ങിൽ കാലിക്കറ്റ് സർവകലാശാലയുടെ ഡി–ലിറ്റ് സമ്മാനിക്കും. ‘സുല്‍ത്താനും ചരിത്രരേഖകളും’ എന്ന വിഷയത്തില്‍ വൈകിട്ട് അഞ്ചിന് വഴുതയ്ക്കാട് ഹോട്ടല്‍ താജ് വിവാന്റയില്‍ ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പ്രഭാഷണം നടത്തും.
Post Your Comments