Latest NewsTennisSports

പാ​ൻ പ​സ​ഫി​ക് ഓ​പ്പ​ൺ കി​രീ​ടത്തിൽ മുത്തമിട്ട് ക​രോ​ളി​നെ വോ​സ്നി​യാ​ക്കി

ടോ​ക്കി​യോ ; പാ​ൻ പ​സ​ഫി​ക് ഓ​പ്പ​ൺ കി​രീ​ടത്തിൽ മുത്തമിട്ട് ക​രോ​ളി​നെ വോ​സ്നി​യാ​ക്കി. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് റ​ഷ്യ​ൻ താ​രം അ​ന​സ്താ​സ്യ പൗ​ല്യു​ചെ​ൻ​കോ​വ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് വോ​സ്നി​യാ​ക്കി കി​രീ​ടത്തിൽ മുത്തമിട്ടത്. സ്കോ​ർ: 6-0. 7-5.

ക​രി​യ​റി​ലെ 26 ാം കി​രീ​ട​മാണ് വോ​സ്നി​യാ​ക്കി ഇപ്പോൾ സ്വന്തമാക്കിയത്. 2008 ന് ​ശേ​ഷം എ​ല്ലാ വ​ർ​ഷ​വും ഒ​രു ലോ​ക ടെ​ന്നീ​സ് കി​രീ​ടം സ്വ​ന്ത​മാ​ക്കു​ന്ന​ത് ഈ ​ഡാ​നി​ഷ് താ​രം ശീ​ല​മാ​ക്കി​യി​രുന്നു. മു​ൻ ലോ​ക ഒ​ന്നാം ന​മ്പർ കൂടിയായ കരോളിന ഈ ​സീ​സ​ണി​ൽ ആ​റ് ഫൈ​ന​ലു​ക​ളി​ലെ തോ​ൽ​വി​ക്കു ശേ​ഷ​മാ​ണ് നേട്ടം കൈവരിക്കുന്നത്.

ഒ​രു ഗെ​യിം പോ​ലും വ​ഴ​ങ്ങാ​തെ ആ​ദ്യ സെ​റ്റ് വോ​സ്നി​യാ​ക്കി സ്വ​ന്ത​മാ​ക്കി​യെങ്കിലും ര​ണ്ടാം സെ​റ്റി​ൽ ക​ന​ത്ത പോ​രാ​ട്ടം നേരിടേണ്ടി വന്നു. ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ 7-5 നാണ് ര​ണ്ടാം സെ​റ്റ് സ്വന്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button