Latest NewsNewsTennis

ഇന്ത്യയുടെ അഭിമാനമായ ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് ലിയാണ്ടര്‍ പേസ് വിരമിക്കല്‍ പ്രഖ്യാപിച്ചു

മുംബൈ: ഇന്ത്യയുടെ അഭിമാനമായ ഒളിമ്പിക്‌സ് (ടെന്നീസ്) മെഡല്‍ ജേതാവ് ലിയാണ്ടര്‍ പേസ് വിരമിക്കല്‍ പ്രഖ്യാപിച്ചു. 2020ൽ കരിയറിനോട് വിടപറയുന്ന വര്‍ഷമായിരിക്കുമെന്നാണ് പേസിന്റെ പ്രഖ്യാപനം. ക്രിസ്തുമസ് ആശംസകളറിയിച്ച്‌ക്കൊണ്ട് ട്വിറ്ററിലൂടെ പുറത്ത് വിട്ട പ്രസ്താവനയിലാണ് പേസ് ഇക്കാര്യം അറിയിച്ചത്. 46 കാരനായ പേസ് 29 വര്‍ഷത്തെ കരിയറാണ് അവസാനിപ്പിക്കാന്‍ പോകുന്നത്.

വണ്‍ ലാസ്റ്റ് റോര്‍ എന്ന ടാഗില്‍ ഇക്കാലമത്രയുമുള്ള ഓര്‍മകള്‍ പങ്കെവെക്കുമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു. “2020-ല്‍ തിരഞ്ഞെടുത്ത കുറച്ച് മത്സരങ്ങളില്‍ മാത്രമേ കളിക്കുകയുള്ളൂ. തന്റെ ടീമിനൊപ്പം യാത്ര ചെയ്യും. ലോകത്തെ തന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കുമൊപ്പം 2020 ആഘോഷിക്കും”. എല്ലാ സമയത്തും കൂടെ നിന്ന് പ്രചോദനവും പിന്തുണയും നല്‍കിയ മാതാപിതാക്കള്‍ സഹോദരിമാര്‍ മകള്‍ അയാന എന്നിവര്‍ക്കും പേസ് നന്ദി അറിയിച്ചു.

എട്ട് തവണ ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാമും 10 തവണ മിക്‌സഡ് ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാം കിരീടവും ചൂടിയിട്ടുണ്ട്. രാജീവ് ഗാന്ധി ഖേല്‍ രത്‌ന, അര്‍ജ്ജുന, പത്മശ്രീ, പത്മഭൂഷന്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. ഇന്ത്യയുടെ മുന്‍ ഡേവിസ് കപ്പ് ടീം ക്യാപ്റ്റനായ പേസ് 43 വിജയങ്ങളുമായി ഏറ്റവും കൂടുതല്‍ ഡേവിസ് കപ്പ് വിജയങ്ങള്‍ സ്വന്തമാക്കുന്ന റെക്കോര്‍ഡ് നേടിയിട്ടുമുണ്ട്. 1973-ല്‍ പശ്ചിമ ബംഗാളിലാണ് പേസ് ജനിച്ചത്. മുംബൈയിലാണ് നിലവില്‍ താമസം

shortlink

Related Articles

Post Your Comments

Related Articles


Back to top button