Latest NewsKerala

നാളെ പണിമുടക്ക്

കൊച്ചി ; കൊച്ചിയിലെ ഓൺലൈൻ ടാക്സി ജീവനക്കാർ ഇന്ന് അർദ്ധരാത്രി മുതൽ പണിമുടക്കുന്നു. യുവതികൾ ഓൺലൈൻ ടാക്സി ജീവനക്കാരനെ മർദ്ധിച്ചതിനെ തുടർന്നാണ് ജീവനക്കാർ സമരത്തിന് ആഹ്വാനം ചെയ്‌തത്‌.

നടുറോഡില്‍ യൂബര്‍ ടാക്സി ഡ്രൈവറെ കണ്ണൂര്‍ ആലക്കോട് സ്വദേശിനി എയ്ഞ്ചല്‍ ബേബി (30), പുറത്തേല്‍ വീട്ടില്‍ ക്ലാര ഷിബിന്‍ കുമാര്‍ (27), പത്തനംതിട്ട ആയപുരയ്ക്കല്‍ വീട്ടില്‍ ഷീജ എം അഫ്സല്‍ (30) എന്നിവർ ചേർന്നാണ് മർദ്ദിച്ചത്. കഴിഞ്ഞ ദിവസം ഇവർ ആക്രമിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ഡ്രൈവറെ ആക്രമിച്ച യുവതികളെ ദുര്‍ബല വകുപ്പുകള്‍ ചുമത്തി വിട്ടയച്ചതിന് പിന്നില്‍ വ്യാപക പ്രതിഷേധമാണ് ഉയർ ന്നിരിക്കുന്നത്. ഭരണകക്ഷി നേതാവിന്റെ ഇടപെടലാണ് ഇതിനു പിന്നിലെന്നും ആരോപണമുണ്ട്.

ഡ്രൈവറുടെ തലയ്ക്ക് കല്ലിനിടിച്ച യുവതികള്‍ക്കെതിരെ വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തേണ്ടിടത്ത് ദുര്‍ബല വകുപ്പുകള്‍ ചുമത്തിയാണ് വിട്ടയച്ചത്. ഇതോടെ പോലീസ് നടപടിക്കെതിരെ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ യൂണിയൻ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇതോടെ ഡി.ജി.പി ലോക്നാഥ് ബെഹ്റ സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. കേസില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button